by webdesk3 on | 11-04-2025 04:13:38 Last Updated by webdesk2
എറണാകുളത്ത് അഭിഭാഷകരും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു. എറണാകുളം മഹാരാജാസ് കോളേജിന് മുന്നിലായിരുന്നു ഇരു കൂട്ടരും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടന്നത്. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട അഭിഭാഷകര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കണ്ടാലറിയുന്ന 10 വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് പോലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
ഇന്നലെ എറണാകുളം ജില്ലാ കോടതിയിലെ ബാര്‍ അസോസിയേഷന്റെ പരിപാടിയിലേക്ക് മഹാരാജാസിലെ വിദ്യാര്‍ത്ഥികള്‍ വന്ന് പ്രശ്‌നമുണ്ടാക്കിയെന്നാണ് അഭിഭാഷകര്‍ ഇതുമായി ബന്ധപ്പെട്ട് പറയുന്നത്. എന്നാല്‍ മദ്യപിച്ച് അഭിഭാഷകര്‍ വിദ്യാര്‍ഥിനികളോട് അടുക്കം മോശമായി പെരുമാറിയതാണ് സംഘര്‍ഷത്തിന് കാരണം എന്ന് എസ്എഫ്‌ഐ പറയുന്നു.
സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും അഭിഭാഷകര്‍ക്കും കൂടാതെ ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു. സംഭവത്തില്‍ എസ്എഫ്‌ഐയും ബാര്‍ അസോസിയേഷന്‍ അംഗങ്ങളും പ്രതിഷേധം രേഖപ്പെടുത്തി