by webdesk3 on | 11-04-2025 04:23:42 Last Updated by webdesk2
കോട്ടയത്ത് വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു. കോട്ടയം എരുമേലി സ്വദേശി സീതമ്മയാണ് പൊള്ളലേറ്റ് മരിച്ചത്. സംഭവത്തില്‍ സീതമ്മയുടെ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റിയിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുടുംബ കലഹമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ലഭിക്കുന്ന വിവരം. കുടുംബ കലഹം ഉണ്ടാവുകയും ഭര്‍ത്താവ് സത്യപാലന്‍ വീട്ടിന് തീയിട്ടതുമൂലവും ആണ് വലിയ അപകടം സംഭവിച്ചത് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. മക്കളായ അഞ്ജലി, ഉണ്ണിക്കുട്ടന്‍ എന്നിവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
ഇന്ന് രാവിലെ ഇവരുടെ മകളായ അഞ്ജലിയെ വിവാഹം കഴിച്ച നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു യുവാവ് വന്ന് ബഹളം ഉണ്ടാക്കിയിരുന്നു. ഇതിനുശേഷം ഇവരുടെ വീട്ടില്‍ തര്‍ക്കം ഉണ്ടാവുകയും പിന്നെ വീട്ടിനുള്ളില്‍ തീ പടരുകയുമായിരുന്നു