by webdesk2 on | 11-04-2025 10:45:33
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ഇരുപത്തിയാറാം മൈലില്‍ ഹോട്ടലില്‍ നിന്നും കുഴിമന്തി കഴിച്ച 15 പേര്‍ക്ക് ഭക്ഷവിഷബാധയേറ്റതായി പരാതി. ഫാസ് എന്ന ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹോട്ടല്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹെല്‍ത്ത് കാര്‍ഡില്ലാതെയാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നതെന്നും പരാതിക്ക് പിന്നാലെ പഞ്ചായത്തും ആരോഗ്യവകുപ്പും നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം ഹോട്ടലിനെതിരെ നടപടിയെടുത്തേക്കും.