News Kerala

നിയമനിര്‍മ്മാണത്തിനുളള അധികാരം പാര്‍ലമെന്റിനാണ് ജൂഡീഷ്യറിക്കല്ല; സുപ്രീംകോടതി വിധിക്കെതിരെ ഗവര്‍ണര്‍

Axenews | നിയമനിര്‍മ്മാണത്തിനുളള അധികാരം പാര്‍ലമെന്റിനാണ് ജൂഡീഷ്യറിക്കല്ല; സുപ്രീംകോടതി വിധിക്കെതിരെ ഗവര്‍ണര്‍

by webdesk2 on | 12-04-2025 11:32:23 Last Updated by webdesk3

Share: Share on WhatsApp Visits: 107


നിയമനിര്‍മ്മാണത്തിനുളള അധികാരം പാര്‍ലമെന്റിനാണ് ജൂഡീഷ്യറിക്കല്ല;  സുപ്രീംകോടതി വിധിക്കെതിരെ ഗവര്‍ണര്‍

ഗവര്‍ണര്‍ക്ക് ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് കേരളാ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. നിയമനിര്‍മ്മാണത്തിനുള്ള അധികാരം പാര്‍ലമെന്റിനാണെന്നും ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലെന്നും  രാജേന്ദ്ര അര്‍ലേക്കര്‍ പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകളിന്മേല്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍. 

കോടതികള്‍ ഭരണഘടനാ ഭേദഗതി ചെയ്താല്‍ നിയമനിര്‍മ്മാണ സഭ പിന്നെ എന്തിനാണെന്ന് രാജേന്ദ്ര അര്‍ലേക്കര്‍ ചോദിച്ചു. ഭേദഗതിക്കുള്ള അവകാശം പാര്‍ലമെന്റിനാണ്. ഭരണഘടനാ വിഷയം രണ്ട് ജഡ്ജിമാര്‍ എങ്ങനെ തീരുമാനിക്കുമെന്ന് ഗവര്‍ണര്‍ ചോദിക്കുന്നു. വിഷയം ഭരണഘടന ബെഞ്ചിന് വിടണം ആയിരുന്നു. സമയപരിധി നിശ്ചയിക്കേണ്ടത് ഭരണഘടന ഭേദഗതിയിലൂടെയാണെന്ന് ഗവര്‍ണര്‍ പറയുന്നു.

വ്യത്യസ്ത കോടതികളിലായി വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന നിരവധി ജുഡീഷ്യല്‍ കേസുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഹൈക്കോടതികളിലും സുപ്രീം കോടതിയിലും കെട്ടിക്കിടക്കുന്നു. ഇതിന് ചില കാരണങ്ങളുണ്ടാകണം. സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് ചില കാരണങ്ങളുണ്ടെങ്കില്‍, ഗവര്‍ണര്‍ക്കും ചില കാരണങ്ങളുണ്ടാകാം. അത് അംഗീകരിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.




Share:

Search

Recent News
Popular News
Top Trending


Leave a Comment