by webdesk3 on | 12-04-2025 03:11:33 Last Updated by webdesk3
ആലപ്പുഴ കായംകുളത്ത ്പനിബാധിച്ച് ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരി മരിച്ചു. കായംകുളം എബ്‌നൈസര്‍ ആശുപത്രിയിലായിരുന്നു കുട്ടി ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കുട്ടി മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു.
കായംകുളം കണ്ണമ്പള്ളി സ്വദേശി അജിത്ത്, ശരണ്യ ദമ്പതികളുടെ മകള്‍ ആദിലക്ഷ്മിയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. എന്നാല്‍ ആശുപത്രിയുടെ ഭാഗത്തുനിന്നും പെണ്‍കുട്ടിയുടെ മരണത്തില്‍ യാതൊരു തരത്തിലുള്ള വീഴ്ചയും സംഭവിച്ചിട്ടില്ല എന്നും ഹൃദയസംബന്ധമാണ് മരണകാരണമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പെണ്‍കുട്ടിയെ പനിയും വയറുവേദനയേയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇന്ന് രാവിലെയോടെ കുട്ടിയുടെ നില ഗുരുതരംതരമാവുകയും ഐസിയുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു. രാവിലെ എട്ടു മണിയോടെയാണ് കുട്ടി മരിച്ചതായി ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്നാണ് വീട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കുട്ടിക്ക് ആവശ്യത്തിനുള്ള ചികിത്സ നല്‍കാത്തതാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്