by webdesk3 on | 12-04-2025 03:58:02 Last Updated by webdesk3
തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് നിയമാനുസൃതമായി തന്നെ നടക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പൂരത്തിന് വെടിക്കെട്ട് നടത്തുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് തൃശ്ശൂര്‍ തിരുവമ്പാടി സ്വദേശി വെങ്കിടാചലം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് മറുപടി നല്‍കവെയാണ് പ്രദേശത്തെ അന്തരീക്ഷ ഗുണ നിലവാരം ഉറപ്പുവരുത്തുമെന്നും നിയമാനുസൃതമായി തന്നെ വെടിക്കെട്ട് നടത്തുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
വെങ്കിടാചലം നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ കൂടി മറുപടി നല്‍കിയതോടെ ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി. ഇതുമായി ബന്ധപ്പെട്ട് ഹാര്‍ജിക്കാരന് എന്തെങ്കിലും തരത്തില്‍ പിന്നീട് പരാതിയുണ്ടെങ്കില്‍ അപ്പോള്‍ കോടതിയെ സമീപിക്കാം എന്നും ഉത്തരവില്‍ പറയുന്നു.
തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന വെടിക്കെട്ട് അന്തരീക്ഷ ശബ്ദം മലിനീകരണം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.