by webdesk3 on | 13-04-2025 02:25:42 Last Updated by webdesk3
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെയ്ത വേനല്‍ മഴ വലിയ നാശം വിതറി. തൃശൂരിലെ കുന്നംകുളത്തില്‍ ഉണ്ടായ ശക്തമായ കാറ്റും മിന്നലും മൂലം വൈദ്യുതി പോസ്റ്റുകളും മരങ്ങളും താഴെ വീണു. മരങ്ങള്‍ വീണ് വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. എറണാകുളത്തെ വട്ടേക്കുന്നത്ത് മിന്നലേറ്റ് ഒരു തെങ്ങില്‍ തീപിടിത്തം ഉണ്ടായി. അബ്ദുല്‍ ലത്തീഫ് എന്നയാളുടെ വീടിനടുത്തുള്ള ഏകദേശം 70 അടി ഉയരമുള്ള തെങ്ങിനാണ് മിന്നലേറ്റത്.
കൊച്ചി നഗരത്തില്‍ കഴിഞ്ഞ രാത്രി മുതല്‍ പുലര്‍ച്ചെ വരെ ശക്തമായ മഴ പെയ്തതോടെ പല ഭാഗങ്ങളിലും വെള്ളം കെട്ടിനിന്നു. പാലാരിവട്ടം, എംജി റോഡ്, കടവന്ത്ര, വൈറ്റില എന്നിവിടങ്ങളില്‍ റോഡുകള്‍ ഭാഗികമായി വെള്ളക്കെട്ട് രൂപപ്പെട്ടു. നഗരത്തില്‍ ഇതുവരെ ഗുരുതരമായ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, മഴയ്‌ക്കൊപ്പം ഉണ്ടായ മിന്നല്‍ചുഴലിയെ തുടര്‍ന്ന് തൃശൂരിലെ കുന്നംകുളത്ത് വ്യാപകമായ നാശം സംഭവിച്ചു.
കാട്ടുകാമ്പാല്‍ ചിറയിന്‍കാട് മേഖലയില്‍ ശക്തമായ മിന്നല്‍ചുഴലിയില്‍ നിരവധി വീടുകള്‍ക്ക് ഭാഗികമായി നാശം സംഭവിച്ചു. കാറ്റിലും മിന്നലിലും നിരവധി വൈദ്യുതി പോസ്റ്റുകളും മരങ്ങളും തകര്‍ന്ന് വീണതോടെയാണ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുത്. ഇതിന്റെ ഫലമായി പ്രദേശത്ത് വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്. കെഎസ്ഇബി അടിയന്തരമായി വൈദ്യുതി പുനസ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചു