by webdesk2 on | 14-04-2025 07:24:31 Last Updated by webdesk2
തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. അടിച്ചില്‍തൊട്ടി ആദിവാസി ഉന്നതിയിലെ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്.
തേന്‍ എടുക്കാന്‍ ഉന്നതിക്ക് സമീപമുള്ള വനത്തിലേക്ക് പോകുന്നതിനിടയില്‍ വനാതിര്‍ത്തിയില്‍ വച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു.
സെബാസ്റ്റ്യനെ കാട്ടാന തുമ്പിക്കൈ കൊണ്ട് ചുഴറ്റിയെറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സെബാസ്റ്റ്യനും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. പിന്നീടെ മൃതദേഹം ഉന്നതിയിലെത്തിച്ചശേഷം പൊലീസെത്തിയാണ് ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക്. ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.