News Kerala

വഖഫ് നിയമഭേദഗതിയിലൂടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തെറ്റ് തിരുത്തി : കിരണ്‍ റിജിജു

Axenews | വഖഫ് നിയമഭേദഗതിയിലൂടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തെറ്റ് തിരുത്തി : കിരണ്‍ റിജിജു

by webdesk3 on | 15-04-2025 02:36:11 Last Updated by webdesk3

Share: Share on WhatsApp Visits: 51


 വഖഫ് നിയമഭേദഗതിയിലൂടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തെറ്റ് തിരുത്തി : കിരണ്‍ റിജിജു

വഖഫ് നിയമ ഭേദഗതിയില്‍ കൂടുതല്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു. കൊച്ചിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇതേക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ തയ്യാറായത്. നിയമം മുസ്ലീങ്ങള്‍ക്ക് എതിരെയല്ല. കേന്ദ്രം നിയമഭേദഗതിയിലൂടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തെറ്റ്  തിരുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് മുസ്ലിങ്ങള്‍ക്കെതിരായ നീക്കം നടത്തുന്നു എന്ന പ്രചാരണം നടത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇതൊരിക്കലും സത്യസന്ധമായ കാര്യമല്ല. അപ്രചാരണം തെറ്റാണെന്നും മന്ത്രി പറഞ്ഞു. 

മുനമ്പത്ത് ഉണ്ടായതുപോലുള്ള പ്രശ്‌നങ്ങള്‍ ഇനി രാജ്യത്ത് മറ്റെവിടെയും ആവര്‍ത്തിക്കില്ല എന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. 

മുനമ്പത്ത് പ്രശ്‌നത്തിന് പരിഹാരം കാണും എന്നും അവര്‍ക്ക് നീതി ഉറപ്പാക്കും എന്നും മന്ത്രി ആവര്‍ത്തിച്ചു. പല കാര്യങ്ങളും തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ നിയമഭേദഗതി വരുത്തിയത്. എന്നാല്‍ ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള നിയമ ഭേദഗതി ആയിരുന്നില്ല സര്‍ക്കാരിന്റെ ലക്ഷ്യം. നിയമഭേദഗതി നടത്തിയില്ലെങ്കില്‍ ഏത് ഭൂമിയും വഖഫ്ഭൂമിയായി പ്രഖ്യാപിക്കുന്ന ഒരു സാഹചര്യമുണ്ടായിരുന്നു. ഇക്കാരണങ്ങള്‍ മനസ്സിലാക്കി കൊണ്ടാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു നീക്കം നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു. 


Share:

Search

Recent News
Popular News
Top Trending


Leave a Comment