by webdesk3 on | 15-04-2025 06:50:19 Last Updated by webdesk2
അതിരപ്പള്ളിയിലെ കാട്ടാന ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല ഇനിയെത്ര ജീവന്‍ കൂടി പൊലിഞ്ഞാലാണ് സര്‍ക്കാര്‍ ഉറക്കമുണരുക ? എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഇന്നലെ അതിരപ്പള്ളിയില്‍ തേന്‍ ശേഖരിക്കാന്‍ പോയ രണ്ട് പേര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മലക്ക പാറയില്‍ മറ്റൊരു ആദിവാസി യുവാവ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു.പുലിയും കടുവയും കാട്ടുപന്നിയും കാട്ടുപോത്തുമടക്കം വന്യജീവികള്‍ ഒന്നൊന്നായി നാട്ടില്‍ ഇറങ്ങി മനുഷ്യരെ വേട്ടയാടുകയാണ്. മലയോര നിവാസികള്‍ക്ക് മനസ്സമാധാനം ഇല്ലാത്ത നാളുകളാണ് എന്നും ്അദ്ദേഹം പറഞ്ഞു.
ഇത് അവസാനിപ്പിക്കാന്‍ ഭാവന പൂര്‍ണമായ ഒരു പദ്ധതിയും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നില്ല. മലയോരമേഖലകളില്‍ മാത്രമല്ല അതിനോട് ചേര്‍ന്ന് കിടക്കുന്ന ഗ്രാമങ്ങളില്‍ പോലും കൃഷിയിറക്കാന്‍ പറ്റാത്ത അവസ്ഥയാണ്. വിള നശിപ്പിക്കുന്ന കാട്ടുപന്നികളും കാട്ടാനകളും നിത്യ സംഭവങ്ങള്‍ ആകുന്നു.കുട്ടികളെ സ്‌കൂളില്‍ വിടാനോ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനോ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. ആയിരത്തോളം മനുഷ്യരാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെട്ടത്.
കൃഷിനാശത്തിന്റെ കണക്കുകള്‍ എത്ര കോടി വരും എന്ന് ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല.സര്‍ക്കാരും വനം വകുപ്പും സമ്പൂര്‍ണ്ണ നിഷ്‌ക്രിയത്വത്തില്‍ നിന്ന് ഉണര്‍ന്നു പാവം മലയോര ജനതയുടെ ജീവന്‍ രക്ഷിക്കാനുള്ള എന്തെങ്കിലുമൊക്കെ പദ്ധതികള്‍ നടപ്പിലാക്കണം.മൃഗങ്ങളുടെ ജീവനല്ല, മനുഷ്യന്റെ ജീവന്‍ തന്നെയാണ് വലുത് എന്നും അദ്ദേഹം പറഞ്ഞു.