by webdesk3 on | 16-04-2025 08:20:05 Last Updated by webdesk2
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെടെ അകപ്പെട്ട മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യമാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. സി എം ആര്‍ എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ സിബിഐ അന്വേഷണം വേണമെന്നാണ് പ്രധാന ആവശ്യം.എന്നാല്‍ മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
അതേസമയം മാസപ്പടി കേസില്‍ എസ് എഫ് ഐ ഒ സമര്‍പ്പിച്ച കുറ്റപത്രം എന്‍ഫോഴ്‌മെന്റ് ഡയറക്ടേറ്റിന് കൈമാറിയിരുന്നു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു കുറ്റപത്രം കൈമാറിയത്.
നേരത്തെ തന്നെ കുറ്റപത്രം ആവശ്യപ്പെട്ട് ഈ ഡി അപേക്ഷ നല്‍കിയിരുന്നു. ഇത് കോടതി അംഗീകരിച്ചതോടെയാണ് കുറ്റപത്രം നല്‍കാന്‍ തീരുമാനം ആയത്.
കൂടാതെ എസ് എഫ് ഐ ഒ കുറ്റപത്രത്തില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനുള്ള നടപടികളും കോടതി ആരംഭിച്ചിട്ടുണ്ട്. വീണ വിജയന്‍, ശശിധരന്‍ കര്‍ത്ത എന്നിവര്‍ക്ക് അടുത്ത ആഴ്ചയോടെ സമന്‍സ് അയച്ചേക്കും