by webdesk3 on | 16-04-2025 12:51:10 Last Updated by webdesk3
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള തീരുമാനവുമായി മുനമ്പം സമരസമിതി. പതിനഞ്ചംഗ സംഘം തങ്ങളുടെ വിഷയങ്ങള്‍ സംസാരിക്കുന്നതിനായി പ്രധാനമന്ത്രിയെ കണ്ട് കൂടിക്കാഴ്ച നടത്തും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഈസ്റ്ററിനു ശേഷം ആയിരിക്കും കൂടിക്കാഴ്ച നടത്തുക.
സമരസമിതി അംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് ഓഫീസ് അനുമതി ലഭിച്ചിട്ടുണ്ട്. ഏത് തീയതിയിലാണ് കൂടിക്കാഴ്ച എന്നുള്ളതുമായി ബന്ധപ്പെട്ട് ഇന്ന് വൈകുന്നേരത്തോടെ തീരുമാനം അറിയാന്‍ സാധിക്കും.
തങ്ങളുടെ പ്രശ്‌നങ്ങള്‍ എല്ലാം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയില്‍ സമരസമിതി പങ്കുവെയ്ക്കും. ഇന്നലെ കേന്ദ്രമന്ത്രി കിരണ്‍ റിജുജു സമരപ്പന്തലില്‍ എത്തുകയും ഇവരുമായി സംസാരിക്കുകയും ചെയ്തിരുന്നു.
ഏറെ പ്രതീക്ഷകളോടെയാണ് തങ്ങള്‍ പ്രധാനമന്ത്രിയെ കാണാന്‍ പോകുന്നത് എന്നാണ് സമരസമിതി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്
അതേസമയം മുനമ്പത്തെ ഭൂ സമരം 186-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇനിയും പ്രശ്‌നം പരിഹാരം സാധ്യമായില്ലെങ്കില്‍ മൂന്നാംഘട്ട സമരങ്ങളിലേക്ക് പോകാനുള്ള തീരുമാനത്തിലാണ് സമരസമിതി.