by webdesk3 on | 16-04-2025 02:38:28 Last Updated by webdesk3
കെ കെ രാഗേഷിനെ പുകഴ്ത്തി പറഞ്ഞതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തില്‍ ദിവ്യ എസ് അയ്യറിനെതിരെ വിമര്‍ശനവുമായി അവരുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ കെഎസ് ശബരീനാഥന്‍. ദിവ്യയ്ക്ക് വീഴ്ച സംഭവിച്ചു എന്നാണ് ശബരീനാഥന്‍ പറഞ്ഞത്. ദിവ്യയുടെ അഭിപ്രായം തികച്ചും വ്യക്തിപരമാണെന്ന് പറഞ്ഞ ശബരീനാഥന്‍ അഭിനന്ദനം സദുദ്ദേശപരമെങ്കിലും വീഴ്ച ഉണ്ടായി എന്നാണ് പറഞ്ഞത്.
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥ എന്ന നിലയില്‍ സര്‍ക്കാരിനെയും സര്‍ക്കാരിന്റെ നയങ്ങളെയും അഭിനന്ദിക്കണം. അതില്‍ യാതൊരു വിധത്തിലുള്ള തെറ്റുകളും ഇല്ല. എന്നാല്‍ രാഷ്ട്രീയ നിയമനം ലഭിച്ച ഒരു വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല എന്നും ശബരീനാഥന്‍ പറഞ്ഞു.
ഇത്തരത്തില്‍ ഒരു അഭിനന്ദനം ദിവ്യയ്ക്ക് ഒഴിവാക്കാമായിരുന്നു. ഈ വിഷയത്തെ കുറച്ചുകൂടി അവധാനതയോടെ ദിവ്യ കാണണമെന്നും ശബരീനാഥന്‍ പറഞ്ഞു.
ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ശബരീനാഥന്‍ പരസ്യമായി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിനെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതിനെ അഭിനന്ദിച്ച ഇന്നലെയായിരുന്നു ദിവ്യ രംഗത്ത് എത്തിയത്