by webdesk3 on | 17-04-2025 09:17:44 Last Updated by webdesk3
സിനിമ സൈറ്റില്‍ നടന്‍ ലഹരി ഉപയോഗിക്കുന്നത് തനിക്ക് അറിയാമെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നടി വിന്‍സി അലോഷ്യസില്‍ നിന്നും വിവരങ്ങള്‍ തേടാനുള്ള തയ്യാറെടുപ്പുമായി എക്‌സൈസ്. നടി തുറന്നുപറഞ്ഞ കാര്യങ്ങളുടെ പശ്ചാത്തലത്തില്‍ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് എക്‌സൈസ് വിവരങ്ങള്‍ തേടുന്നത്. എന്നാല്‍ നടിക്ക് പരാതിയുണ്ടെങ്കില്‍ മാത്രമേ കേസെടുത്ത് അന്വേഷണം നടത്താന്‍ എക്‌സൈസ് തയ്യാറാക്കൂ.
കൊച്ചി എക്‌സൈസ് ആയിരിക്കും ഇപ്പോള്‍ നടിയില്‍ നിന്നും വിവരങ്ങള്‍ തേടുക. നടി ഇപ്പോള്‍ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാന്‍ സാധിക്കില്ല. എന്നാല്‍ വിന്‍സിയില്‍ നിന്നും കൂടുതല്‍ വിവരങ്ങളോ തെളിവുകളോ ലഭിച്ചാല്‍ എക്‌സൈസ് കേസെടുത്ത് അന്വേഷണം മുന്നോട്ടു കൊണ്ടുപോകും.
നടന്‍ ലഹരി ഉപയോഗിക്കുന്നതായി തനിക്ക് സംശയമുണ്ടെന്നും ഒരു സീന്‍ പ്രാക്ടീസ് ചെയ്യുന്നതിനിടയില്‍ വായില്‍ നിന്നും വെള്ളപ്പൊടി തുപ്പുന്നത് കണ്ടു എന്നുമാണ് നടി പറഞ്ഞത്. നടന്‍ തന്നോട് ഒരിക്കല്‍ മോശമായി പെരുമാറി എന്നും ഇയാള്‍ സിനിമ സീറ്റില്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് തനിക്ക് അറിയാമെന്നും താരം പറഞ്ഞിരുന്നു. നടനുമായി പ്രശ്‌നങ്ങള്‍ ഉണ്ടായതോടെ പിന്നീട് സഹപ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥനപ്രകാരമാണ് ആ സിനിമ പൂര്‍ത്തിയാക്കാന്‍ തയ്യാറായത് എന്നും വിന്‍സി വ്യക്തമാക്കിയിരുന്നു