by webdesk3 on | 17-04-2025 11:43:43 Last Updated by webdesk2
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരെ കുരക്ക് മുറുകുകയാണ്. സിനിമ സെറ്റില്‍ വച്ച് ഒരു താരം ലഹരി ഉപയോഗിച്ചു എന്ന വിന്‍സി അലോഷ്യസിന്റെ പരാതിയില്‍ ആ നടന്‍ ഷൈന്‍ ടോം ചാക്കോ ആണെന്ന് ഇതിനകം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇത് കൂടാതെ ഇന്നലെ പോലീസിന്റെ ലഹരി പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ റൂമില്‍ നിന്നും ഇറങ്ങിയോടി എന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. ഇന്നലെ രാത്രി കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു സംഭവം. ഷൈനും സംഘവും ഹോട്ടലില്‍ വച്ച് ലഹരി ഉപയോഗിക്കുന്നു എന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പോലീസ് ഇവിടേക്ക് പരിശോധ നടത്താനായി എത്തിയത്. എന്നാല്‍ പരിശോധന സംഘം എത്തിയ വിവരമറിഞ്ഞ് ഷൈന്‍ മൂന്നാമത്തേത് നിലയില്‍ നിന്ന് ഇറങ്ങി ഓടി.
സംഭവവുമായി ബന്ധപ്പെട്ട ഷൈനിനു വേണ്ടി തിരച്ചില്‍ തുടരുകയാണ് എന്നാണ് പോലീസ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. കൊച്ചി കലൂരില്‍ സ്ഥിതിചെയ്യുന്ന പിജിഎസ് വേദാന്ത എന്ന ഹോട്ടലില്‍ നിന്നാണ് ഷൈന്‍ ഇറങ്ങി ഓടിയിരിക്കുന്നത്.
ഷൈന്‍ ഹോട്ടലില്‍ നിന്നും ഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനകം പുറത്ത് വന്നിട്ടുണ്ട്. മൂന്നാം നിലയിലെ മുറിയുടെ ജനാല വഴി ഷൈന്‍ രണ്ടാം നിലയിലെ ഷീറ്റിന് മുകളിലേക്ക് ചാടി. പിന്നീട് രണ്ടാം നിലയിലെ സിമ്മിംഗ് പൂളിലേക്ക് ചാടി ഇവിടെ നിന്നും സ്റ്റെയര്‍കെയ്‌സ് വഴി പൊടി രക്ഷപ്പെടുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.