by webdesk3 on | 17-04-2025 03:12:10 Last Updated by webdesk3
ലഹരി ഉപയോഗിച്ച നടന്റെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ വിന്‍സി അലോഷ്യസിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് അമ്മ ഐസി കമ്മീഷന്‍ അംഗം അന്‍സിബ. വിന്‍സി ആരോപണം ഉന്നയിച്ച നടന് പറയാനുള്ളത് കേള്‍ക്കുമെന്നും അന്‍സിബ പറഞ്ഞു. ആരോപണ വിധേയനില്‍ നിന്ന് ഉടന്‍ വിശദീകരണം തേടുമെന്നും സൂത്രവാക്യം സിനിമയുടെ സെറ്റില്‍ ഉണ്ടായ എല്ലാവരില്‍ നിന്നും മൊഴിയെടുക്കുമെന്നും അന്‍സിബ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട നടപടി വേഗത്തില്‍ ഉണ്ടാകും. എന്നാല്‍ ഇരു ഭാഗത്തിനും പറയാനുള്ളത് കേട്ടതിനു ശേഷം മാത്രമേ നടപടി സ്വീകരിക്കൂ. കേസുമായി ബന്ധപ്പെട്ട പരമാവധി തെളിവുകള്‍ ശേഖരിക്കണം. വലിയ വിഷയമാണ് എന്നും അന്‍സിബ പറഞ്ഞു.
വിന്‍സിയുമായി സംസാരിച്ചിരുന്നു. ആരോപണ വിധേയന്റെ പേര് പുറത്തു പറയരുത് എന്ന് വിന്‍സി ആവശ്യപ്പെട്ടിരുന്നു എന്നും അന്‍സിബ പറഞ്ഞു.
സരയു, വിനു മോഹന്‍, അന്‍സിബ എന്നിവരാണ് ഈ കേസ് അന്വേഷിക്കുന്ന അമ്മ സമിതിയിലെ അംഗങ്ങള്‍. സിനിമ സെറ്റില്‍ ലഹരി ഉപയോഗിച്ച് നടന്‍ മോശമായി പെരുമാറി എന്ന് പരാതിയായിരിക്കും അമ്മ അന്വേഷിക്കുക.