by webdesk3 on | 18-04-2025 11:47:32 Last Updated by webdesk2
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കല്‍ ആശാവര്‍ക്കര്‍മാര്‍ നടത്തിവരുന്ന നിരാഹാര സമരം മുപ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആശാന്മാര്‍ നടത്തിവരുന്ന രാപ്പകല്‍ സമരം എന്ന് 68 ദിവസത്തിലും എത്തി. ദിവസങ്ങള്‍ ഇത്ര പിന്നിട്ടിട്ടും ഇവരുടെ പ്രശ്‌നങ്ങള്‍ ന്യായമായ രീതിയില്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
സമരക്കാരുമായി ചര്‍ച്ചയ്ക്ക് പുതിയ സാഹചര്യം ഇല്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ എത്ര അവഗണിച്ചാലും തങ്ങള്‍ ശക്തമായ രീതിയില്‍ സമരവുമായി മുന്നോട്ടു പോകുമെന്ന് ആശാവര്‍ക്കര്‍മാരും പറയുന്നു.
ആശാവര്‍ക്കര്‍മാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള ഒരു ഉത്തരവും സര്‍ക്കാര്‍ ഇതുവരെ പുറത്തിറക്കിയിട്ടില്ല.
ഇതോടെ ഹൈക്കോടതിയേയും വഞ്ചിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതാണ് ആശ അവര്‍ക്കര്‍മാര്‍ പറയുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ സമരക്കാരുമായി നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇവരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് സമവായത്തില്‍ എത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.
അതേസമയം ആശമാര്‍ക്ക് ഓണറേറിയം കൂട്ടി നല്‍കാന്‍ സ്വന്തം നിലയില്‍ ചില തദ്ദേശസ്ഥാപനങ്ങള്‍ തീരുമാനിച്ചിരുന്നു. ഇവരെ അനുമോദിക്കാനും ആശാവര്‍ക്കര്‍മാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 21ന് സമരവേദിയില്‍ വച്ചായിരിക്കും ഇവരെ ആദരിക്കുക.