by webdesk3 on | 19-04-2025 01:28:54 Last Updated by webdesk3
ആരോ ആക്രമിക്കാന്‍ വന്നതാണെന്ന് കരുതിയാണ് ഹോട്ടല്‍ മുറിയില്‍ നിന്നും താന്‍ പേടിച്ചു ഓടിയതെന്ന് ഷൈന്‍ ടോം ചാക്കോ. പോലീസാണ് വന്നത് എന്ന് തനിക്ക് അറിയില്ലായിരുന്നു. ആരോ തന്നെ ആക്രമിക്കാന്‍ വന്നതാണെന്ന് കരുതി പേടിച്ചാണ് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടത് എന്നുമാണ് പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നത്.
പോലീസ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുകയാണ്. ഷൈനിന്റെ ഫോണ്‍ അടക്കം പോലീസ് പരിശോധിക്കുന്നുണ്ട് .വാട്‌സ്ആപ്പ് ചാറ്റുകളും കോളുകളും ആയിരിക്കും പ്രധാനമായും പരിശോധിക്കുക.
ഫോണ്‍ പരിശോധനയില്‍ ഷൈന്‍ ടോം ചാക്കോയുടെ ഗൂഗിള്‍ പേയുടെ പാടുകളും ഗൂഗിള്‍ പേ ഇടപാടുകള്‍ നടത്തിയ നമ്പറുകളും എല്ലാം പോലീസ് പരിശോധിക്കുന്നുണ്ട്.
ഷൈനിന് സ്ഥിരം ഇടപാടുകള്‍ നടത്താന്‍ മറ്റൊരു ഫോണ്‍ ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു. എന്നാല്‍ താന്‍ സ്ഥിരമായി മൂന്ന് ഫോണുകളാണ് ഉപയോഗിക്കുന്നതെന്ന് ഷൈന്‍ പറയുന്നു. ഇതില്‍ ഒരു ഫോണ്‍ മാത്രമാണ് പോലീസിനെ ഹാജരാക്കിയിരിക്കുന്നത്.
പോലീസ് എത്തിയപ്പോള്‍ എന്തിനാണ് ഷൈന്‍ അവിടെ നിന്നും ഇറങ്ങി ഓടിയതെന്ന് പോലീസ് കൃത്യമായി അന്വേഷിക്കുന്നുണ്ട്. ഈ ചോദ്യത്തിന്റെ ഉത്തരം അറിയാന്‍ വേണ്ടി തന്നെയാണ് ഷൈനെ പോലീസ് ചോദ്യം ചെയ്യുന്നത്