by webdesk2 on | 19-04-2025 02:54:25 Last Updated by webdesk3
കൊച്ചി : പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ലഹരി ഉപയോഗം തടയല്‍ നിയമപ്രകാരം നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ കേസെടുത്ത് പൊലീസ്. എന്‍ഡിപിഎസ് ആക്ടിലെ വകുപ്പ് 29 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം ഷൈനിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
ഇത് രണ്ടാം തവണയാണ് ഷൈന്‍ ടോം ചാക്കോ ലഹരി കേസില്‍ അറസ്റ്റിലാകുന്നത്. വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം ഷൈനിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ഭാരതീയ ന്യായ സംഹിതയിലെ അമ്പത്തിയാറാം വകുപ്പും പൊലീസ് ചേര്‍ക്കാനിടയുണ്ടെന്നാണ് വിവരം. അറസ്റ്റിന് ശേഷമാകും റിമാന്‍ഡ് ഉള്‍പ്പെടെയുളള നടപടിക്രമങ്ങളിലേക്ക് കടക്കുക.