by webdesk2 on | 19-04-2025 03:50:23
ചരിത്ര നേട്ടവുമായി പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാലല്‍ പ്രധാന കഥാപാത്രമായി എത്തിയ എമ്പുരാന്‍. 30 ദിവസം കൊണ്ട് 325 കോടി ചിത്രം നേടിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മലയാളത്തില്‍ നിന്ന് 300 കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രമായിരിക്കുകയാണ് എമ്പുരാന്‍.
മാര്‍ച്ച് 27ന് ഇറങ്ങിയ ചിത്രമാണിത്. മലയാളത്തില്‍ ആദ്യമായി 100 കോടി ഷെയര്‍ നേടിയ ചിത്രവും എമ്പുരാനാണ്. മഞ്ഞുമ്മല്‍ ബോയ്സിനെ (242.25 കോടി) മറികടന്നാണ് എമ്പുരാന്‍ ഈ നേട്ടം സ്വന്തമാക്കിയത്.
സന്തോഷം പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റുമായി പൃഥ്വിരാജ് രംഗത്തെത്തി. ചരിത്രത്തില്‍ കൊത്തിവച്ച ഒരു സിനിമാറ്റിക് നിമിഷം, നിങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍ അത് സ്വപ്നം കണ്ടത്, നിങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍ അത് നിര്‍മിച്ചത്. മലയാള സിനിമ ഇന്ന് കൂടുതല്‍ തിളക്കത്തോടെ ഒരുമിച്ച് തിളങ്ങുന്നു- എന്നാണ് അദ്ദേഹം കുറിച്ചത്.
ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു , സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.