by webdesk1 on | 05-09-2024 09:19:10
ന്യൂഡല്‍ഹി: മഹീന്ദ്രയടെ ഥാറിന്റെ പുതിയ വേരിയന്റ് എ.എക്സ്.3എല്‍ വിപണിയില്‍ ഇറങ്ങിയിരിക്കുകയാണ്. എഎക്സ്3എല്ലിന് ഇപ്പോള്‍ 16.99 ലക്ഷമാണ് എക്സ് ഷോറൂം വില. ഡീസല്‍ എംടി 2ഡബ്ല്യുഡി ഓപ്ഷനിലാണ് ഇവ വരുന്നത്. കൊടുക്കുന്ന പണത്തിന് കൂടുതല്‍ പെര്‍ഫോമന്‍സ് എന്നതാണ് റോക്സില്‍ നിന്ന് ലഭിക്കുക. ഫീച്ചറുകള്‍ ഒരുപാട് ഒളിപ്പിച്ച് വെച്ചിട്ടുള്ള പുതിയ വേരിയന്റ് ഇന്‍സ്റ്റന്റ് ഹിറ്റാവുമെന്നാണ് വിലയിരുത്തല്‍.
ഥാര്‍ റോക്സ് എ.എക്സ്.3എല്ലില്‍ അവരുടെ ടോപ് മോഡലുമായി നിരവധി സമാനതകള്‍ ഉണ്ട്. എല്‍.ഇ.ഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകളാണ് പ്രധാനപ്പെട്ട ഒരു ആകര്‍ഷണം. ഇതിനൊപ്പം തന്നെ എല്‍.ഇ.ഡി ഡി.ആര്‍.എല്ലുകളുമുണ്ട്. സി ഷേപ്പിലുള്ള എല്‍.ഇ.ഡി ടെയില്‍ലൈറ്റുകളാണ് മറ്റൊരു ആകര്‍ഷണം. സില്‍വറിലുള്ള സ്‌കിഡ് പ്ലേറ്റുകള്‍ റോക്സിന്റെ ഭംഗി വര്‍ധിപ്പിക്കും.
18 ഇഞ്ച് സ്റ്റീല്‍ വീലുകളും പിന്നില്‍ സ്പെയര്‍ വീലും ഇതിനുണ്ട്. ഇന്റീരിയറിലും ഈ ഥാര്‍ ആളൊരു സ്‌റ്റൈല്‍ മന്നനാണ്. പൂര്‍ണമായും ഡിജിറ്റല്‍ ക്ലസ്റ്ററാണ് ക്യാബിനിനുള്ളത്. 10.25 ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ് ഇതില്‍ ഉള്ളത്. ഒരുപാട് പ്രത്യേകതകള്‍ ഈ ഫീച്ചറിനുണ്ട്.
ടച്ച്സ്‌ക്രീന്‍ സിസ്റ്റം എല്ലാ വയര്‍ലെസ് കാര്‍ കണക്ട് ടെക്നോളജിയും സപ്പോര്‍ട്ട് ചെയ്യും. ആപ്പിള്‍, ആന്‍ഡ്രോയിഡ്, ഓട്ടോ കാര്‍പ്ലേ എന്നിവയെല്ലാം ഇതില്‍ വരും. ഉപയോക്താക്കള്‍ക്ക് ചില ശ്രദ്ധിക്കേണ്ട ഫീച്ചറുകളും ഇതിലുണ്ട്. എഞ്ചിന്‍ സ്റ്റാര്‍-സ്റ്റോപ്പ് ബട്ടണാണിത്. ആറ് എയര്‍ബാഗുകളും ഇതിലുണ്ട്.
അതിനൊക്കെ പുറമേ വയര്‍ലെസ് ചാര്‍ജ്, ക്രൂയിസ് കണ്‍ട്രോള്‍ മോഡ്, ഓട്ടോ ഡിമ്മിംഗ് ഐ.ആര്‍.വി.എം, റിയര്‍ എസി വെന്റുകള്‍, പവര്‍ വിന്‍ഡോകള്‍ എന്നിവയെല്ലാം പുതിയതായി ഉപയോക്താക്കള്‍ക്ക് ലഭിക്കും. ലെവല്‍ 2 എഡി.എ.സും, അതിനൊപ്പം തന്നെ സ്വതന്ത്ര കുറച്ച് ഫീച്ചറുകളും നിങ്ങള്‍ക്ക് ലഭിക്കും. ഥാര്‍ റോക്സിലെ ഏറ്റവും കരുത്തേറിയ വാഹനമായി ഈ റോക്സിനെ ഇവയെല്ലാം ചേര്‍ന്ന് മാറ്റും.
അതേസമയം ചില ഫീച്ചറുകള്‍ ഥാര്‍ റോക്സില്‍ നിന്ന് മിസിംഗാണ്. പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, അലോയ് വീലുകള്‍, ടി.പി.എം.എസ്, സിക്സ് വേ പവര്‍ അഡ്ജസ്റ്റിബിള്‍ ഡ്രൈവര്‍ സീറ്റ്, എല്‍.ഇ.ഡി ഫോഗ് ലൈറ്റുകള്‍, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍ എന്നീ ഫീച്ചറുകള്‍ റോക്സിന്റെ ഈ പുതുക്കിയ മോഡലില്‍ ഇല്ല.
2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന് റോക്സിനുണ്ട്. 150 ബി.എച്ച്.പി വരെ ഇതിലൂടെ ലഭ്യമാവും. സിക്സ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും ഈ യൂണിറ്റിനൊപ്പമുണ്ട്. നിരത്തിലിറക്കിയില്‍ ഈ ഥാറിനോളം കരുത്തന്‍ വേറെയില്ലെന്ന് തന്നെ പറയേണ്ടി വരും.