by webdesk3 on | 20-04-2025 12:11:20 Last Updated by webdesk2
കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശമം ഉന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സിപിഒ ഉദ്യോഗാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. പഠിച്ച് പരീക്ഷെഴുതി ജോലിക്ക് യോഗ്യത നേടിയിട്ടും സര്‍ക്കാരിന്റെ ഔദാര്യത്തിനായി സമരം ചെയ്യേണ്ട ദുരവസ്ഥ കേരളത്തിലെ യുവാക്കള്‍ക്ക് മാത്രമേ ഉണ്ടാകൂ എന്നാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്.
സമരം ചെയ്യുന്നവരെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുകയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം. പ്രതിഷേധങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന കമ്മ്യൂണിസ്റ്റ് ധാര്‍ഷ്ട്യമാണ് എന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഒ. ഉദ്യോഗാര്‍ത്ഥികളുടെയും ആശാവര്‍ക്കര്‍മാരുടെയും മുനമ്പം ജനതയും അടക്കം എണ്ണിയാല്‍ ഒടുങ്ങാത്ത ആയിരക്കണക്കിന് പേരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിവിട്ട എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണം. കേരളത്തിന് നഷ്ടപ്പെട്ടത് ഒരു ദശകമെന്നും രാജീവ് ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു.