by webdesk3 on | 20-04-2025 03:38:52 Last Updated by webdesk3
എഡിജിപി എം ആര്‍ അജിത് കുമാറിന് വിശിഷ്ട സേവ മെഡലിന് ശിപാര്‍ശ. വിവാദങ്ങള്‍ക്കിടെയാണ് അദ്ദേഹത്തെ മെഡലിന് ശിപാര്‍ശ ചെയ്തിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഡിജിപിയാണ് ഇതുമായി ബന്ധപ്പെട്ട ശിപാര്‍ശ സര്‍ക്കാറിന് നല്‍കിയിരിക്കുന്നത്.
നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശിഷ്ട സേവാ മെഡല്‍ ശിപാര്‍ശ കേന്ദ്രം തള്ളിയിരുന്നു. ഇപ്പോള്‍ ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് എംആര്‍ അജയ് കുമാറിനെ മെഡലിനായി ശിപാര്‍ശ നല്‍കിയിരിക്കുന്നത്.
വിജിലന്‍സ് അന്വേഷണം നേരിടുന്നതിനിടയിലാണ് ഡിജിപി എംആര്‍ അജിത് കുമാറിന് മെഡലിനായുള്ള ശിപാര്‍ശ നല്‍കിയിരിക്കുന്നത്.