by webdesk3 on | 20-04-2025 07:21:23 Last Updated by webdesk2
രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ചെലവാക്കുന്നത് കോടിക്കണക്കിന് രൂപ. നാളെയാണ് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമാവുന്നത്. കാസര്‍ഗോഡ് വെച്ചാണ് പരിപാടികള്‍ക്ക് ആരംഭം കുറിക്കുക.
ഒരു മാസത്തിലേറെ നീണ്ട നില്‍ക്കുന്നതാണ് ആഘോഷ പരിപാടികള്‍. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും വലിയ തുക ചെലവഴിച്ചാണ് സര്‍ക്കാര്‍ ആഘോഷ പരിപാടികള്‍ നടത്തുന്നത്. ഇതില്‍ പ്രതിഷേധിച്ച് ആഘോഷ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ മുഖമുള്ള 500 പരസ്യ ബോര്‍ഡുകള്‍ ആണ് സംസ്ഥാന വ്യാപകമായി ഉയര്‍ത്തുന്നത്. 15 കോടിയിലേറെ രൂപയാണ് ഇതിനായി ചെലവഴിച്ചിരിക്കുന്നത്. ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകളും സ്ഥാപിക്കുന്നുണ്ട്. ഇതിനായി മൂന്ന് കോടി 30 ലക്ഷം രൂപയാണ് ചെലവാക്കിയിരിക്കുന്നത്
ജില്ലകള്‍ തോറും ശീതീകരിച്ച പന്തലുകളാണ് ആഘോഷ പരിപാടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഈ പന്തലുകള്‍ ഒരുക്കാന്‍ മൂന്നുകോടി രൂപയോളം ആണ് ചെലവാക്കുന്നത്. ഇതിനുപുറമേ ജില്ലാതല യോഗങ്ങള്‍ക്കായി 42 ലക്ഷവും സാംസ്‌കാരിക പരിപാടികള്‍ക്കായി രണ്ട് കോടി പത്ത് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.