News India

യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ഇന്ത്യയില്‍; മോദിയുമായി കൂടിക്കാഴ്ച നടത്തും

Axenews | യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ഇന്ത്യയില്‍; മോദിയുമായി കൂടിക്കാഴ്ച നടത്തും

by webdesk2 on | 21-04-2025 11:46:25 Last Updated by webdesk3

Share: Share on WhatsApp Visits: 15


യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ഇന്ത്യയില്‍; മോദിയുമായി കൂടിക്കാഴ്ച നടത്തും

യുഎസ് വൈസ് പ്രസിഡന്റ്  ജെ.ഡി വാന്‍സും കുടുംബവും  ഇന്ത്യയിലെത്തി. നാലുദിവസത്തെ സന്ദര്‍ശനത്തിനായാണ് ഇന്ത്യയിലെത്തിയത്. ഡല്‍ഹിയിലെ പാലം വ്യോമതാവളത്തില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അദ്ദേഹത്തെയും കുടുംബത്തെയും സ്വീകരിച്ചു. വാന്‍സിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും ഇന്ത്യന്‍ വംശജയുമായ ഉഷ വാന്‍സും കുട്ടികളുമുണ്ട്. 

ട്രൈ സര്‍വീസസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ഇന്ത്യ യുഎസ് വൈസ് പ്രസിഡന്റിനും കുടുംബത്തിനും ആദരവറിയിച്ചു. വൈസ് പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം ആദ്യമായാണ് വാന്‍സ് ഇന്ത്യാ സന്ദര്‍ശനം നടത്തുന്നത്. പെന്റഗണ്‍, യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവയില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ അഞ്ചുപേരടങ്ങിയ ഒരു സംഘവും വാന്‍സിനൊപ്പം ഇന്ത്യയിലെത്തിയിട്ടുണ്ട്. 

ഇന്ന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വാന്‍സ് കൂടിക്കാഴ്ച നടത്തും. വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തേക്കും. കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി വ്യാപാര കരാര്‍ വേഗത്തിലാക്കുന്നതിനുള്ള നടപടികളും വിവിധ മേഖലകളിലെ സഹകരണവും പ്രധാന വിഷയമാകും. ഒപ്പം  ഔദ്യോഗിക വസതിയില്‍ പ്രധാനമന്ത്രി അത്താഴ വിരുന്നും നല്‍കും. 

നാളെ ജയ്പുരിലെത്തുന്ന വാന്‍സ് വിവിധ ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കും. വൈകിട്ട് രാജസ്ഥാന്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടക്കുന്ന യോഗത്തെ അഭിസംബോധന ചെയ്യും. ബുധനാഴ്ച ആഗ്രയില്‍ താജ്മഹലും സന്ദര്‍ശിക്കും. വാന്‍സ് രാജസ്ഥാന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.



Share:

Search

Recent News
Popular News
Top Trending


Leave a Comment