by webdesk2 on | 22-04-2025 07:47:19 Last Updated by webdesk3
ഷൈന്‍ ടോം ചാക്കോ പ്രതിയായ ലഹരിക്കേസില്‍ എഫ്‌ഐആര്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് പൊലീസ്. ഷൈന്‍ ടോം ചാക്കോക്കെതിരെ ചുമത്തിയിട്ടുള്ള എഫ്‌ഐആര്‍ ദുര്‍ബലം എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇത് മറികടക്കുന്നതിനായി തെളിവുകള്‍ സമാഹരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനായി കൂടുതല്‍ പേരുടെ മൊഴിയെടുക്കും. ഷൈനെ ബൈക്കില്‍ മറ്റൊരു ഹോട്ടലില്‍ എത്തിച്ച യുവാവിന്റെ അടക്കം മൊഴി എടുക്കും. സംശയാസ്പദമായി ബാങ്ക് ഇടപാടുകള്‍ നടത്തിയവരോടും വിവരങ്ങള്‍ തേടും.
ഷൈന്‍ ടോം ചാക്കോ നല്‍കിയ മൊഴികളും മറ്റ് തെളിവുകളും പരിശോധിച്ച ശേഷം വീണ്ടും നടനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനാണ് പൊലീസ് ആലോചന. ഷൈന്‍ ലഹരി ഉപയോഗിക്കുമെന്ന് സമ്മതിച്ചെങ്കില്‍ ശാസ്ത്രീയ പരിശോധന ഫലം വന്നശേഷമേ കൂടുതല്‍ വകുപ്പ് ചുമത്തുന്നതില്‍ തീരുമാനം എടുക്കു.
അതേസമയം ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടിയതില്‍ ഷൈന്‍ നല്‍കിയ വിശദീകരണത്തില്‍ പൊലീസിന് തൃപ്തിയില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. തുടര്‍ അറസ്റ്റുകളുടെ കാര്യത്തില്‍ തീരുമാനം പിന്നിട് എന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ വ്യക്തമാക്കിയിരുന്നു.