by webdesk1 on | 20-09-2024 08:46:05
ബെയ്ജിങ്: ആപ്പിള്‍ കൊട്ടിഘോഷിച്ച് പുറത്തിറക്കിയ ഐഫോണ്‍ 16 ന് ചൈനയില്‍ തണുത്ത പ്രതികരണം. പ്രീ ബുക്കിംഗില്‍ അടക്കം വലിയ ഇടിവാണ് വില്‍പ്പനയില്‍ ഇവിടെ സംഭവിച്ചത്. ഇതോടെ ഓണ്‍ലൈന്‍ ഷോപ്പിങ് ആപ്പുകളില്‍ വിലകുറച്ച് വില്‍ക്കാനുള്ള തന്ത്രങ്ങള്‍ പയറ്റുകയാണ് ചൈനീസ് വ്യാപാര രംഗം. പക്ഷെ അതിലൊന്നും പിടിച്ചു കയറുന്ന ലക്ഷണമെന്നും കാണുന്നുമില്ല.
ചൈനയിലെ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്ഫോമായ പിന്‍ഡുവോഡുവോ ഇതിനോടകം ഐഫോണ്‍ 16 പ്ലസിന്റെ വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. 512 ജിബി സ്റ്റോറേജിന് 8999 യുവാനാണ് വില. 1268 യുഎസ് ഡോളര്‍ വരുമിത്. എന്നാല്‍ ചൈനീസ് ജനത ഇത്രയും വലിയ തുക മുടക്കി ഐഫോണ്‍ 16 വാങ്ങാന്‍ തയ്യാറല്ലെന്നാണ് വ്യക്തമാക്കുന്നത്.
ആപ്പിള്‍ ലോഞ്ച് ചെയ്ത ഉടനെ ഐഫോണുകള്‍ക്ക് ഡിസ്‌കൗണ്ടുകള്‍ നല്‍കാറേയില്ലെങ്കിലും പത്ത് ശതമാനം ഡിസ്‌കൗണ്ടിലാണ് ഇപ്പോള്‍ പിന്‍ഡുവോഡുവോ ഐഫോണ്‍ 16 പ്ലസ് വില്‍ക്കുന്നത്. 9999 രൂപയാണ് ഇതിന്റെ ഔദ്യോഗികമായ വില. അതേസമയം 128 ജിബിയുടെ ഐഫോണ്‍ 16 ബേസ് മോഡല്‍ പതിനൊന്ന് ശതമാനം ഡിസ്‌കൗണ്ടിലാണ് വില്‍ക്കുന്നത്.
ആലിബാബ ഗ്രൂപ്പിന്റെ ടോബാവോ മാര്‍ക്കറ്റ്പ്ലേസും ഐഫോണ്‍ 16 പ്രൊ മാക്സിന് ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. 256 ജിബി സ്റ്റോറേജാണ് ഈ മോഡലിനുള്ളത്. 9599 യുവാനില്‍ നിന്ന് 400 യുവാനായി വില കുറഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആലിബാബയുടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ടിമാള്‍ ആപ്പിള്‍ 16 വാങ്ങുകയാണെങ്കില്‍ 24 തവണകളായി അടയ്ക്കാനുള്ള ഓപ്ഷന്‍ നല്‍കുന്നുണ്ട്. പലിശനിരക്കുകളൊന്നും ഉണ്ടാവില്ല. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചൈന ആപ്പിളിന്റെ സുപ്രധാന മാര്‍ക്കറ്റുകളിലൊന്നാണ്.
ആപ്പിള്‍ അവരുടെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ് വെയറാണ് ഐഫോണ്‍ പതിനാറില്‍ കൊണ്ടുവന്നിരിക്കുന്നത്. ഇത് യൂസര്‍മാരില്‍ വലിയ തരംഗമുണ്ടാക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ എഐ സാങ്കേതികവിദ്യ അടക്കം വരുന്നതിനാല്‍ ചൈനീസ് സര്‍ക്കാരില്‍ നിന്ന് ഈ ഫോണ്‍ വലിയ വെല്ലുവിളി നേരിടുന്നുണ്ട്.
ആഗോള തലത്തിലും തണുത്ത പ്രതികരണമാണ് ഐഫോണ്‍ 16ന് ലഭിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ മികച്ച പ്രതികരണമുണ്ട്. പക്ഷേ വില്‍പ്പനയില്‍ ഇവ ഐഫോണ്‍ 15നെ മറികടക്കുമോ എന്ന കാര്യത്തില്‍ പലര്‍ക്കും ആശങ്കയുണ്ട്. ആഗോള തലത്തില്‍ ഐഫോണ്‍ 15നേക്കാള്‍ 13 ശതമാനമാണ് പ്രീ ഓര്‍ഡര്‍ വില്‍പ്പനയ്ക്ക് ഇടിവ് വന്നിരിക്കുന്നത്.