by webdesk1 on | 05-10-2024 01:54:36
കാലിഫോര്‍ണിയ: യൂട്യൂബ് ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. ഒരുപാട് പേര്‍ ആവശ്യപ്പെട്ട മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ സമയം എന്റര്‍ടെയ്ന്‍മെന്റ് വാഗ്ദാനം ചെയ്തിരിക്കുകയാണ് കമ്പനി. യുട്യൂബ് ഷോര്‍ട്ടിന്റെ ദൈര്‍ഘ്യം കൂട്ടാനൊരുങ്ങുന്നു എന്നതാണ് ഉപയോക്താക്കള്‍ കാത്തിരുന്ന ഏറ്റവും പുതിയ അപ്‌ഡേഷന്‍.
ഒക്ടോബര്‍ 15 മുതല്‍ മൂന്ന് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ഷോര്‍ട്‌സായി അപ്ലോഡ് ചെയ്യാനാവും. നിരവധി സബ്‌സ്‌ക്രൈബേഴ്‌സ് ആവശ്യപ്പെട്ട ഫീച്ചറാണിതെന്നാണ് കമ്പനി ബ്ലോഗില്‍ പറയുന്നു.
ചതുരത്തിലോ ആസ്‌പെക്ട് റേഷ്യുവില്‍ നീളത്തിലോ ഉള്ള വീഡിയോകള്‍ക്കാണ് പുതിയ ഫീച്ചര്‍ ബാധകമാവുക. വേറെയും നിരവധി അപ്‌ഡേഷനുകള്‍ ഷോര്‍ട്‌സില്‍ വരുന്നുണ്ട്. യൂസേഴ്‌സിന് അവരുടെ ഇഷ്ടാനുസരണം ഫീഡ് കസ്റ്റമൈസ് ചെയ്‌തെടുക്കാന്‍ കഴിയുന്ന ഫീച്ചറും കമ്പിനി കൊണ്ടുവരുന്നുണ്ട്.
ഗൂഗിള്‍ ഡീപ് മൈന്‍ഡിന്റെ വീഡിയോ ജനറേറ്റിംഗ് മോഡലായ വീയോ, യൂട്യൂബ് ഷോര്‍ട്ട്‌സിലേക്ക് വരുമെന്നും കമ്പനി ഉറപ്പുനല്‍കിയിട്ടുണ്ട്. ഈ മോഡലിലെ ഇമേജിനറി ബാക്ക് ഗൗണ്ടും വീഡിയോ ക്ലിപ്പുകളും ഉപയോഗിച്ച് കൂടുതല്‍ മികച്ച ഷോര്‍ട്‌സുണ്ടാക്കാന്‍ കഴിയും. വരും മാസങ്ങളില്‍, ഉപയോക്താക്കള്‍ക്ക് കൂടുതല്‍ കണ്ടന്റുകള്‍ കാണാന്‍ കഴിയുമെന്നും കമ്പിനി പറയുന്നു.