by webdesk1 on | 29-10-2024 06:42:06
കാലിഫോര്‍ണിയ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള സെര്‍ച്ച് എഞ്ചിന്‍ നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്സാപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ മാതൃസ്ഥാപനമായ മെറ്റ പ്ലാറ്റ്ഫോംസ്. ആല്‍ഫബെറ്റിന്റെ ഗൂഗിള്‍, മൈക്രോസോഫ്റ്റിന്റെ ബിങ് എന്നീ സെര്‍ച്ച് എഞ്ചിനുകളെ അമിതമായി ആശ്രയിക്കുന്നത് ഇല്ലാതാക്കാനാണ് ഈ നീക്കം.
മുന്‍നിര എഐ കമ്പനിയായ ഓപ്പണ്‍ എഐ പുതിയ എഐ സെര്‍ച്ച് എഞ്ചിന്‍ അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗൂഗിളും, മൈക്രോസോഫ്റ്റുമെല്ലാം ഇതിനകം എഐ അധിഷ്ഠിത ഫീച്ചറുകള്‍ തങ്ങളുടെ സെര്‍ച്ച് എഞ്ചിനുകളില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ രംഗത്ത് അവര്‍ മുന്നേറുന്നതിനിടെയാണ് പുതിയ സേര്‍ച്ച് എഞ്ചിന്‍ എന്ന ആശയവുമയി മെറ്റയും രംഗത്ത് എത്തുന്നത്.