by webdesk1 on | 31-10-2024 07:00:00
ഹൈദരാബാദ്: പുതുതലമുറയുടെ ഇഷ്ടഭക്ഷണമാണ് അല്‍ഫാമും മന്തിയും. ഗ്രില്ലില്‍ ചുട്ടെടുത്ത ചിക്കന്‍ കൈകൊണ്ട് മുറിച്ചെടുത്ത് മയോണൈസില്‍ മുക്കി നാവിലേക്ക് വയ്ക്കുമ്പോള്‍ അതിന്റെ രൂചിയൊന്ന് വേറെയാണ്.
രാത്രി സമയങ്ങളിലെ മന്തി റസ്റ്റോറന്റുകളിലെ തിരക്ക് കാണുമ്പോള്‍ തന്നെ അറിയാം ചുട്ടെടുത്ത ചിക്കന്‍ ഭക്ഷണത്തോടുള്ള പുതു തലമുറയുടെ താല്‍പര്യം. പക്ഷെ പലപ്പോഴും ഇത്തരം ഭക്ഷണങ്ങള്‍ വില്ലന്മാരാകാറാണ് പതിവ്. പ്രത്യേകിച്ച് മയോണൈസ്.
വേവിക്കാത്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസ് കഴിച്ച് ഭക്ഷ്യവിഷ ബാധയും മരണവും കൂടിയതോടെ മയോണൈസ് ഉപയോഗം നിരോധിച്ചിരിക്കുകയാണ് തെലങ്കാന സര്‍ക്കാര്‍. ഒരു വര്‍ഷത്തേക്കാണ് നിരോധനം. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ മയോണൈസ് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിക്കുകയും 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
ബുധനാഴ്ച മുതല്‍ നിരോധനം നിലവില്‍ വന്നു. വേവിക്കാത്ത മുട്ട ചേര്‍ക്കാത്ത മയോണൈസ് ഉപയോഗം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തും.