Sports Cricket

ഐ.പി.എൽ മെഗാ ലേലത്തിൽ 574 താരങ്ങൾ: ജിദ്ദ വേദിയാകും; പ്രതീക്ഷയോടെ താരങ്ങൾ

Axenews | ഐ.പി.എൽ മെഗാ ലേലത്തിൽ 574 താരങ്ങൾ: ജിദ്ദ വേദിയാകും; പ്രതീക്ഷയോടെ താരങ്ങൾ

by webdesk1 on | 15-11-2024 08:46:19

Share: Share on WhatsApp Visits: 61


ഐ.പി.എൽ മെഗാ ലേലത്തിൽ 574 താരങ്ങൾ: ജിദ്ദ വേദിയാകും; പ്രതീക്ഷയോടെ താരങ്ങൾ


ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ ലേലം ഈമാസം 24, 25 തീയതികളില്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കും. 574 താരങ്ങളാണ് മെഗാ ലേലത്തില്‍ പങ്കെടുക്കുക. 


ടീമുകള്‍ റിലീസ് ചെയ്ത ഋഷഭ് പന്ത്, കെ.എല്‍. രാഹുല്‍, ഇഷാന്‍ കിഷന്‍, മുഹമ്മദ് സിറാജ് ഉള്‍പ്പെടെയുള്ള താരങ്ങളും ലേലത്തില്‍ വരും. 574 താരങ്ങളില്‍ 366 പേരും ഇന്ത്യക്കാരാണ്. 208 പേര്‍ വിദേശ താരങ്ങളും. 


നവംബര്‍ 24 ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30ന് ലേലം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ലേലത്തില്‍ ഉള്‍പ്പെട്ടവരില്‍ 318 ഇന്ത്യന്‍ താരങ്ങള്‍ അണ്‍ക്യാപ്പ്ഡ് താരങ്ങളാണ്. 12 വിദേശ താരങ്ങളും അണ്‍ക്യാപ്പ്ഡ് താരങ്ങളായുണ്ട്.

Share:

Search

Recent News
Popular News
Top Trending


Leave a Comment