News International

45 വര്‍ഷത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ട് മ45 വര്‍ഷത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ട് മണ്ണില്‍ എത്തി: രാഷ്ട്രത്തലവന്‍മാരുമായി ഇന്ന് കൂടിക്കാഴ്ച്ച; നാളെ ട്രയിന്‍മാര്‍ഗം ഉക്രെയ്‌നിലേക്ക്

Axenews | 45 വര്‍ഷത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ട് മ45 വര്‍ഷത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ട് മണ്ണില്‍ എത്തി: രാഷ്ട്രത്തലവന്‍മാരുമായി ഇന്ന് കൂടിക്കാഴ്ച്ച; നാളെ ട്രയിന്‍മാര്‍ഗം ഉക്രെയ്‌നിലേക്ക്

by webdesk1 on | 21-08-2024 03:26:01 Last Updated by webdesk1

Share: Share on WhatsApp Visits: 40


45 വര്‍ഷത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ട് മ45 വര്‍ഷത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ട് മണ്ണില്‍ എത്തി: രാഷ്ട്രത്തലവന്‍മാരുമായി ഇന്ന് കൂടിക്കാഴ്ച്ച; നാളെ ട്രയിന്‍മാര്‍ഗം ഉക്രെയ്‌നിലേക്ക്

ന്യൂഡല്‍ഹി: നയതന്ത്ര ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിലെത്തി. ഇന്ത്യ-പോളണ്ട് നയതന്ത്ര ബന്ധത്തിന്റെ 70-ാം വാര്‍ഷികാഘോഷ വേളയിലാണ് പ്രധാനമന്ത്രിയുടെ ദ്വിദിന സന്ദര്‍ശനം. ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക്, പ്രസിഡന്റ് ആന്‍ഡ്രെജ് ദുഡ എന്നിവരുമായി ചര്‍ച്ച നടത്തും.

45 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ട് സന്ദര്‍ശിക്കുന്നത്. നയതന്ത്ര ബന്ധം ഊഷ്മളപ്പെടുത്തുക, തന്ത്രപര മേഖലകള്‍ പ്രതിരോധം, സാംസ്‌കാരിക രംഗങ്ങളിലെ സഹകരണം എന്നിവ ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. രാഷ്ട്രത്തലവന്‍മാരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെയും കാണും. പിന്നീട് നവാനഗറിലെ ജാം സാഹബിന്റെ സ്മാരകത്തില്‍ റീത്ത് സമര്‍പ്പിക്കും.

പോളണ്ട് സന്ദര്‍ശനത്തിന് ശേഷം 23 ന് പ്രധാനമന്ത്രി ഉക്രെയ്‌നിലേക്ക് പോകും. പോളണ്ടില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് ഉക്രെയ്‌നിലേക്ക് പോകുന്നത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധപശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് നയതന്ത്ര പ്രാധാന്യമുണ്ട്. റഷ്യ-ഉക്രെയ്ന്‍ യുദ്ധ വിഷയത്തില്‍ ഇന്ത്യയുടെ പങ്കാളിത്തത്തിനും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കും അമേരിക്ക പിന്തുണ നല്‍കിയിരുന്നു.

1979ലായിരുന്നു അവസാനമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ട് സന്ദര്‍ശിച്ചത്. പിന്നീട് 45 വര്‍ഷം എല്ലാ പ്രധാനമന്ത്രിമാരും ഈ യൂറോപ്യന്‍ രാജ്യവുമായി അകലം പാലിച്ചു. എന്തായിരുന്നു അതിന്റെ കാരണമെന്നത് ഇന്നും അവ്യക്തം. നാലു പതിറ്റാണ്ടിനിപ്പുറം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ട് സന്ദര്‍ശനത്തിനെത്തുകയാണ്. അതും, ആ രാജ്യം അതിര്‍ത്തി പങ്കിടുന്ന യുക്രെയ്‌നില്‍ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത്.

തുടര്‍ച്ചയായി മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റ് രണ്ട് മാസം കഴിയുമ്പോള്‍ മൂന്നാമത്തെ വിദേശയാത്രയ്ക്കാണ് നരേന്ദ്ര മോദി ഡല്‍ഹി വിടുന്നത്. അയല്‍രാജ്യങ്ങളില്‍ ആദ്യ സന്ദര്‍ശനം നടത്തുന്ന മുന്‍പതിവുകള്‍ അപ്പാടെ ഉപേക്ഷിച്ച് ഇറ്റലിയിലേക്കായിരുന്നു മോദിയുടെ ആദ്യ വിദേശയയാത്ര.

ജി7 ഉച്ചകോടിയുടെ പ്രത്യേക സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മോദി ആദ്യ ഉഭയകക്ഷി സന്ദര്‍ശനത്തിന് തിരഞ്ഞെടുത്തതും യൂറോപ്പിനെയാണ്. ജൂലൈമാസം റഷ്യയിലും ഓസ്ട്രിയയിലുമാണ് മോദി എത്തിയത്. വിദേശ സന്ദര്‍ശനത്തിനായി മൂന്നാമതും യൂറോപ്പിനെ ലക്ഷ്യമിട്ടാണ് ഡല്‍ഹിയില്‍ നിന്ന് പ്രധാനമന്ത്രിയുടെ പ്രത്യേക വിമാനം ഉയര്‍ന്നത്.

Share:

Search

Popular News
Top Trending

Leave a Comment