News International

റഷ്യയുടെ നെഞ്ച് പിളര്‍ത്ത് ഉക്രെയ്‌ന്റെ ഡ്രോണ് ആക്രമണം: ഒറ്റ രാത്രിയില്‍ തൊടുത്തത് 18 ഡ്രോണുകള്‍; റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനം തകര്‍ന്നു

Axenews | റഷ്യയുടെ നെഞ്ച് പിളര്‍ത്ത് ഉക്രെയ്‌ന്റെ ഡ്രോണ് ആക്രമണം: ഒറ്റ രാത്രിയില്‍ തൊടുത്തത് 18 ഡ്രോണുകള്‍; റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനം തകര്‍ന്നു

by webdesk1 on | 21-08-2024 03:53:40 Last Updated by admin

Share: Share on WhatsApp Visits: 52


റഷ്യയുടെ നെഞ്ച് പിളര്‍ത്ത് ഉക്രെയ്‌ന്റെ ഡ്രോണ് ആക്രമണം: ഒറ്റ രാത്രിയില്‍ തൊടുത്തത് 18 ഡ്രോണുകള്‍; റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനം തകര്‍ന്നു


മോസ്‌കോ: തിരിച്ചടിച്ചു തുടങ്ങിയ ഉക്രെയ്‌ന്റെ പ്രത്യാക്രമണത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ റഷ്യ. ഇന്നലെ രാത്രി ഉക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രണത്തില്‍ റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനം തകര്‍ന്നു. ക്രെംലിന്റെ തെക്ക് മൂന്നും ബ്രയാന്‍സ്‌ക് പ്രവിശ്യയുടെ അതിര്‍ത്തിയില്‍ 15 ഡ്രോണുകളാണ് ഉക്രെയ്ന്‍ തൊടുത്തുവിട്ടത്.

മോസ്‌കോയെ ലക്ഷ്യം വെച്ച മൂന്ന് ഡ്രോണുകള്‍ പോഡോല്‍സ്‌ക് നഗരത്തില്‍ വെച്ച് തകര്‍ത്തതായി മോസ്‌കോ മേയര്‍ സെര്‍ജി സോബിയാനിന്‍ വ്യക്തമാക്കി. ഡ്രോണുകള്‍ വീഴ്ത്തിയിടത്ത് ആളപായമോ നാശനഷ്ടമോ സംഭവിച്ചിട്ടില്ലെന്നും മോസ്‌കോ മേയര്‍  വ്യക്തമാക്കി. ബ്രയാന്‌സ്‌കിലും ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് പ്രവിശ്യാ ഗവര്‍ണര്‍ അലക്‌സാണ്ടര്‍ ബോഗോമാസും ടെലഗ്രാമില് കുറിച്ചു.

മോസ്‌കോയുമായി വടക്കന്‍ അതിര്‍ത്തി പങ്കിടുന്ന ടുള പ്രവിശ്യയില്‍ രണ്ട് ഉക്രെയ്ന്‍ ഡ്രോണുകള്‍ വീഴ്ത്തിയാതായും റിപ്പോര്‍ട്ടുണ്ട്. ഉക്രെയ്ന്‍ തൊടുത്തുവിട്ട മിസൈല്‍ റഷ്യയുടെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ റോസ്‌തോവില്‍ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി ഗവര്‍ണര്‍ വാസിലി ഗൊലുബേവ് വ്യക്തമാക്കി.

അടുത്ത കാലത്തായി റഷ്യയുടെ നേര്‍ക്ക് വ്യോമമാര്‍ഗമുള്ള ആക്രമണം ഉക്രെയ്ന്‍ ശക്തമാക്കിയിട്ടുണ്ട്. റഷ്യയുടെ യുദ്ധനീക്കത്തിന് കരുത്താകുന്ന സംവിധാനങ്ങളെ തകര്‍ക്കുകയാണ് ആക്രമണം കൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്നാണ് ഉക്രെയ്ന്‍ വിശദീകരണം. ഉക്രെയ്‌നില്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്ന റഷ്യന്‍ നിലപാടിനോടുള്ള പ്രതികരണമാണ് ആക്രമണങ്ങളെന്നും ഉക്രെയ്ന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.


Share:

Search

Popular News
Top Trending

Leave a Comment