Sports Football

ഒന്നരപ്പതിറ്റാണ്ടിനിടെ പശ്ചിമേഷ്യയിലേക്ക് വീണ്ടുമൊരു ഫുട്‌ബോള്‍ വസന്തം: 2034 ലെ ലോകകപ്പ് ഫുട്ബോളിന് വേദിയായി സൗദി അറേബ്യ; ഏഷ്യന്‍ ഫുട്‌ബോളും ഒന്നാം നിരയിലേക്ക്

Axenews | ഒന്നരപ്പതിറ്റാണ്ടിനിടെ പശ്ചിമേഷ്യയിലേക്ക് വീണ്ടുമൊരു ഫുട്‌ബോള്‍ വസന്തം: 2034 ലെ ലോകകപ്പ് ഫുട്ബോളിന് വേദിയായി സൗദി അറേബ്യ; ഏഷ്യന്‍ ഫുട്‌ബോളും ഒന്നാം നിരയിലേക്ക്

by webdesk1 on | 12-12-2024 07:32:48 Last Updated by webdesk1

Share: Share on WhatsApp Visits: 55


ഒന്നരപ്പതിറ്റാണ്ടിനിടെ പശ്ചിമേഷ്യയിലേക്ക് വീണ്ടുമൊരു ഫുട്‌ബോള്‍ വസന്തം: 2034 ലെ ലോകകപ്പ് ഫുട്ബോളിന് വേദിയായി സൗദി അറേബ്യ; ഏഷ്യന്‍ ഫുട്‌ബോളും ഒന്നാം നിരയിലേക്ക്



സൂറിച്ച്: ലോക ഫുട്‌ബോള്‍ ആരവങ്ങള്‍ യുറോപ്പില്‍ നിന്നും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും പശ്ചിമേഷ്യന്‍ മേഖലകളിലേക്ക് വ്യാപിച്ചു തുടങ്ങിയിട്ട് ഏറെക്കാലമൊന്നുമായിട്ടില്ല. എങ്കിലും ഖത്തര്‍ ലോകകപ്പോടെ വലിയൊരു ഉണര്‍വ് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഫുട്‌ബോളിന് ഉണ്ടാക്കാനായിട്ടുണ്ട്. ചരിത്രത്തിലെ എറ്റവും മികച്ച സംഘാടനമെന്ന് വിശേഷിപ്പിച്ച ഖത്തര്‍ ലോകകപ്പ് നടന്ന് പത്ത് വര്‍ഷത്തിന് ശേഷം മറ്റൊരു ഫുട്‌ബോള്‍ വസന്തത്തിനു കൂടി പശ്ചിമേഷ്യ സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്.

2034 ലെ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ ആതിഥ്യം വഹിക്കുമെന്ന് ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചതാണ് കായിക ലേകത്തെ ഇപ്പോഴത്തെ വലിയ വാര്‍ത്തകളിലൊന്ന്. 26 ല്‍ കോണ്‍മബോള്‍ രാജ്യങ്ങളായ കാനഡ, മെക്‌സികോ, അമേരിക്ക എന്നിവിടങ്ങളും 2030 ല്‍ സ്പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ രാജ്യങ്ങളും ലോകകപ്പ് മത്സരങ്ങള്‍ക്ക് അതിഥേയത്വം വഹിക്കും.

2030 ലോകകപ്പിലെ മൂന്ന് മത്സരങ്ങള്‍ക്ക് സൗത്ത് അമേരിക്കന്‍ രാജ്യങ്ങളായ യുറഗ്വായ്, അര്‍ജന്റീന, പാരഗ്വായ് എന്നിവ ആതിഥ്യം വഹിക്കും. യുറഗ്വായില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ചാണ് മൂന്ന് മത്സരങ്ങള്‍ സൗത്ത് അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് അനുവദിച്ചത്. 2027 ലെ വനിതാ ലോകകപ്പിന് ബ്രസീല്‍ ആതിഥ്യം വഹിക്കും. വെര്‍ച്വലായി നടന്ന ഫിഫ കോണ്‍ഗ്രസ് യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.

2022 ല്‍ ഖത്തര്‍ ആതിഥേയത്വം വഹിച്ചതിന് ശേഷം ഗള്‍ഫ് മേഖലയിലേക്ക് ഇതാദ്യമായാണ് ലോകകപ്പ് എത്തുന്നത്. ഏഷ്യക്ക് ആതിഥേയത്വത്തിന് അവസരം ലഭിക്കുന്ന 2034 ലെ ലോകകപ്പിന് സൗദി മാത്രമാണ് രംഗത്തുണ്ടായിരുന്നത്. ആദ്യഘട്ടത്തില്‍ ഓസ്ട്രേലിയയും ഇന്‍ഡോനീഷ്യയും താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് അതില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

ലോകകപ്പിന്റെ ആതിഥേയത്വത്തിനായുള്ള ലേല ചരിത്രത്തിലെ തന്നെ 419/500 എന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറോടെയാണ് സൗദി അറേബ്യ  യോഗ്യത നേടിയത്. ലോകകപ്പിന്റെ 25 -ാം എഡിഷനു അതിഥേയത്വം വഹിക്കുന്ന എന്ന ചരിത്രദൗത്യംകൂടിയാണ് സൗദി അറേബ്യക്ക് കൈവന്നത്. ഗള്‍ഫിലെ ഏറ്റവും വലിയ സമ്പന്നരാജ്യത്തിലേക്ക് വരുന്ന ഫുട്‌ബോള്‍ ലോകകപ്പ് വന്‍ വിജയമാക്കാന്‍ അടുത്ത 10 വര്‍ഷം നിരന്തര പരിശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ് സൗദി അറേബ്യ.

ഫിഫയുടെ 25ാമത്തെ ലോകകപ്പ് എന്ന നിലയില്‍ അസാധാരണമായ ഇവന്റായിട്ടായിരിക്കും 2034 ലോകകപ്പ് നടക്കുക. ആറ് വന്‍കരകളില്‍നിന്ന് 48 ടീമുകള്‍ പങ്കെടുക്കും. സൗദിയില്‍ അഞ്ച് നഗരങ്ങളില്‍, 15 സ്‌റ്റേഡിയങ്ങളിലായാണ് ലോകകപ്പ് ഉദ്ഘാടന, സമാപന പരിപാടികളും മത്സരങ്ങളും നടക്കുക.

സൗദി ലീഗ് വന്നതോടെ മുന്‍പില്ലാത്ത വിധം ഒരു കരുത്ത് ഏഷ്യന്‍ ഫുട്‌ബോളിന് ഉണ്ടായിട്ടുണ്ട്. ലോകത്തെ തന്നെ വമ്പന്‍ താരങ്ങളെ റെക്കോര്‍ഡ് തുകയ്ക്ക് സൗദി ലിഗിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ഫുട്‌ബോള്‍ ഇതിഹാസം എന്ന് വിശേഷിപ്പിക്കാവുന്ന ക്രിസ്റ്റ്യാനോ റോണോള്‍ഡോ മുതല്‍ ബ്രസീലിയന്‍ സുപ്പര്‍താരം നെയ്മര്‍ ജൂണിയര്‍, ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരിം ബെന്‍സിമ തുടങ്ങി ഒട്ടേറെ മികച്ച താരങ്ങളാണ് യുറോപ്യന്‍ ക്ലബുകള്‍ വീട്ട് ഇവിടേക്ക് വന്നിട്ടുള്ളത്. വീണ്ടുമൊരു ലോകകപ്പ് കൂടി വരുന്നതോടെ യൂറോപ്പുമായി കിടപിടിക്കും വിധം എഷ്യന്‍ ഫുട്‌ബോളും വളരും.


Share:

Search

Recent News
Popular News
Top Trending


Leave a Comment