Sports Football

കോ​ച്ചി​നെ പു​റ​ത്താ​ക്കി​യ​ തീരുമാനവും മഞ്ഞപ്പടയുടെ കലിപ്പടക്കിയില്ല: ബ്ലാസ്റ്റേഴ്സിന്റെ മുന്നിൽ ഇനി ആര്?, ഇ​വാ​ൻ വു​കോ​മ​നോ​വി​ച്ചി​നെ തി​രി​കെ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ആവശ്യം

Axenews | കോ​ച്ചി​നെ പു​റ​ത്താ​ക്കി​യ​ തീരുമാനവും മഞ്ഞപ്പടയുടെ കലിപ്പടക്കിയില്ല: ബ്ലാസ്റ്റേഴ്സിന്റെ മുന്നിൽ ഇനി ആര്?, ഇ​വാ​ൻ വു​കോ​മ​നോ​വി​ച്ചി​നെ തി​രി​കെ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ആവശ്യം

by webdesk1 on | 17-12-2024 08:47:02

Share: Share on WhatsApp Visits: 54


കോ​ച്ചി​നെ പു​റ​ത്താ​ക്കി​യ​ തീരുമാനവും മഞ്ഞപ്പടയുടെ കലിപ്പടക്കിയില്ല: ബ്ലാസ്റ്റേഴ്സിന്റെ മുന്നിൽ ഇനി ആര്?, ഇ​വാ​ൻ വു​കോ​മ​നോ​വി​ച്ചി​നെ തി​രി​കെ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ആവശ്യം


കൊ​ച്ചി: സീ​സ​ണി​ലെ മ​ധ്യ​ത്തി​ൽ വെ​ച്ച് പു​തി​യ കോ​ച്ചി​നെ പു​റ​ത്താ​ക്കി​യ​തി​ലൂ​ടെ ഏ​റെ നാ​ളാ​യി ക​ലി​പ്പി​ലു​ള്ള ആ​രാ​ധ​ക​രെ തൃ​പ്തി​പ്പെ​ടു​ത്താ​മെ​ന്ന ധാ​ര​ണ​യി​ലാ​യി​രു​ന്നു കേരള ബ്ലാസ്റ്റേഴ്‌സ് മാ​നേ​ജ്മെന്റിനു. എ​ന്നാ​ൽ ന​ട​പ​ടി​ക്കെ​തി​രെ ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി ഇ​തി​ന​കം മ​ഞ്ഞ​പ്പ​ട എ​ന്ന ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ആ​രാ​ധ​ക കൂ​ട്ടാ​യ്മ ഉ​ൾ​പ്പെ​ടെ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. കോ​ച്ചി​നെ പുറത്താക്കിയതുകൊണ്ടു തീരുന്നതല്ല ബ്ലാസ്റ്റേഴ്സിലെ പ്രേശ്നങ്ങളെന്നും തെ​റ്റാ​യ ട്രാ​ൻ​സ്ഫ​ർ, ദീ​ർ​ഘ വീ​ക്ഷ​ണ​മി​ല്ലാ​യ്മ തു​ട​ങ്ങി​യ മാ​നേ​ജ്മെന്റിന്റെ പി​ഴ​വു​ക​ൾ മ​റ​ച്ചു​വെ​ക്കാ​നാണു ഈ  നടപടി എന്നുമാണ് മഞ്ഞപ്പടയുടെ ആ​രോ​പ​ണം. 


ഐ.​എ​സ്.​എ​ൽ തു​ട​ങ്ങി​യ ആ​ദ്യ സീ​സ​ൺ (2014) മു​ത​ലു​ള്ള ടീ​മാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. ആ​ദ്യ സീ​സ​ണി​ലു​ൾ​പ്പെ​ടെ മൂ​ന്നു ത​വ​ണ ക​പ്പി​നും ചു​ണ്ടി​നു​മി​ട​യി​ൽ ബ്ലാസ്റ്റേഴ്സിന് കി​രീ​ടം ന​ഷ്ട​പ്പെ​ട്ടു. 2014, 2016, 2021-22 സീ​സ​ണു​ക​ളി​ലാ​ണ് ഫൈ​ന​ൽ പോ​രി​ൽ ടീം ​തോ​റ്റു മ​ട​ങ്ങു​ന്ന​ത്. ഓ​രോ തോ​ൽ​വി​ക്കു പി​ന്നാ​ലെ​യും പു​തി​യ കോ​ച്ചി​നെ​യും ടീ​മി​നെ​യും കൊ​ണ്ടു​വ​രും. എ​ന്നാ​ൽ വൈ​കാ​തെ അ​വ​രും നി​രാ​ശ സ​മ്മാ​നി​ക്കും. ഏ​റ്റ​വു​മൊ​ടു​വി​ലായാണ് ഈ സീസണിൽ ടീമിനോപ്പം ചേർന്ന മികായേല്‍ സ്റ്റാറെ ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്. 


സീസണിലെ ടീമിന്റെ ദയനീയ പ്രകടനങ്ങളുടെയും തുടര്‍ തോല്‍വിയുടെയും പശ്ചാത്തലത്തിലാണ് നടപടി. സഹ പരിശീലകരെയും പുറത്താക്കിയിട്ടുണ്ട്. നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് 11 പോയന്റുമായി പട്ടികയില്‍ 10-ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് ലീഗില്‍ ടീമിന് വിജയിക്കാന്‍ കഴിഞ്ഞത്. രണ്ട് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചപ്പോള്‍ ഏഴ് മത്സരങ്ങള്‍ പരാജയപ്പെട്ടു. 


നി​ല​വി​ൽ സീ​സ​ണി​ലെ 12 മ​ത്സ​ര​ങ്ങ​ൾ ഇ​നി​യും ബ്ലാ​സ്റ്റേ​ഴ്സി​നു മു​ന്നി​ലു​ണ്ട്. പു​തി​യ കോ​ച്ച് ഉ​ട​ൻ ത​ന്നെ വ​രു​മെ​ന്ന് കെ.​ബി.​എ​ഫ്.​സി അ​റി​യി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഞാ​യ​റാ​ഴ്ച​ത്തെ മു​ഹ​മ്മ​ദ​ൻ​സ് എ​സ്.​സി​യു​മാ​യു​ള്ള മ​ത്സ​ര​ത്തി​നു മു​മ്പ് നി​യ​മ​നം ഉ​ണ്ടാ​വാ​നി​ട​യി​ല്ല. ദ്രു​ത​ഗ​തി​യി​ൽ നി​യ​മി​ച്ചാ​ൽ ത​ന്നെ, ക​ളി​ക്കാ​രു​മാ​യും അ​വ​രു​ടെ ശൈ​ലി​ക​ളു​മാ​യി പ​ര​സ്പ​രം സ​മ​ര​സ​പ്പെ​ടാ​നും മ​റ്റു​മു​ള്ള സ​മ​യ​വും വേ​ണ്ടി​വ​രും. 


കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​രു​ടെ എ​ക്കാ​ല​ത്തെ​യും പ്രി​യ​പ്പെ​ട്ട കോച്ച് ഇ​വാ​ൻ വു​കോ​മ​നോ​വി​ച്ചി​നെ തി​രി​കെ കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന ഒ​രു വി​ഭാ​ഗം ആ​രാ​ധ​ക​രു​മു​ണ്ട്. ക​ഴി​ഞ്ഞ സീ​സ​ണി​ലെ തോ​ൽ​വി​ക്കു പി​ന്നാ​ലെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്കി​യ​ത്. ഇ​വാ​ൻ ചി​ല​പ്പോ​ൾ തി​രി​ച്ചെ​ത്തി​യേ​ക്കും എ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളും ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ സ​ജീ​വ​മാ​ണ്. അ​ദ്ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സം ഇ​ൻ​സ്റ്റ​ഗ്രാ​മി​ലി​ട്ട സ്റ്റോ​റി​യി​ലെ തെ​റ്റാ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​തു​വ​രെ ചി​ല ആ​ളു​ക​ൾ​ക്ക് അ​ത് എ​ത്ര പ്ര​ധാ​ന​മാ​ണെ​ന്ന് അ​റി​യി​ല്ല എ​ന്ന അ​ടി​ക്കു​റി​പ്പ് ഇ​തി​നു​ള്ള സൂ​ച​ന​യാ​യി കാ​ണു​ന്ന​വ​രു​മു​ണ്ട്. 

Share:

Search

Recent News
Popular News
Top Trending


Leave a Comment