Views Articles

വാ മൂടിക്കെട്ടി വീമ്പ് പറഞ്ഞ് നടന്നാല്‍ പരിഷ്‌കൃതമാകില്ല; പറയാനുള്ളത് പറയാന്‍ സ്വാതന്ത്ര്യമുണ്ടാകണം

Axenews | വാ മൂടിക്കെട്ടി വീമ്പ് പറഞ്ഞ് നടന്നാല്‍ പരിഷ്‌കൃതമാകില്ല; പറയാനുള്ളത് പറയാന്‍ സ്വാതന്ത്ര്യമുണ്ടാകണം

by webdesk1 on | 23-08-2024 07:36:38 Last Updated by webdesk1

Share: Share on WhatsApp Visits: 48


വാ മൂടിക്കെട്ടി വീമ്പ് പറഞ്ഞ് നടന്നാല്‍ പരിഷ്‌കൃതമാകില്ല; പറയാനുള്ളത് പറയാന്‍ സ്വാതന്ത്ര്യമുണ്ടാകണം


അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവെച്ച് മറ്റുള്ളവരെ മിണ്ടാന്‍ അനുവദിക്കാതെ അസഹിഷ്ണുതയോടെ ആരെങ്കിലും പെരുമാറുന്നുണ്ടെങ്കില്‍ അവര്‍ പരിഷ്‌കൃത സമൂഹത്തിന്റെ ഭാഗമാകുന്നവരായിരിക്കില്ലെന്നാണ് മുന്‍ ഡിജിപി ജേക്കബ് തോമസിന്റെ പക്ഷം. ഒരാള്‍ക്ക് പറയാനുള്ളത് അസഹിഷ്ണുത ഇല്ലാതെ കേള്‍ക്കുകയും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തെ ബഹുമാനിക്കുകയും ചെയ്യുക എന്നതാണ് പരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണമെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു.

പരിഷ്‌കൃത സമൂഹത്തില്‍ എല്ലായിപ്പോഴും നിയമവാഴ്ചയുണ്ടാകും. കയ്യൂക്കുള്ളവന്‍ കാര്യക്കാരനെന്ന അവസ്ഥ ഉണ്ടാകില്ല. കാര്യം നേടണമെങ്കില്‍ പാര്‍ട്ടികാരന്റെയോ ഗുണ്ടയുടെയോ അടുത്ത് പേകേണ്ട സാഹചര്യമാണേല്‍ അതൊരു പരിഷ്‌കൃത സമൂഹമായിരിക്കില്ല. ആക്രമങ്ങളെ ഭയപ്പെടാതെ പേടി കൂടാതെ ജീവിക്കാന്‍ പറ്റുന്നിടമാണ് ഒരു പരിഷ്‌കൃത സമൂഹം. അതൊക്കെ നിയമവാഴ്ചയുള്ള സമൂഹത്തിലേ കാണാന്‍ സാധിക്കു. അപരിഷ്‌കൃതമാണെങ്കില്‍ അവിടെ കൊള്ളയും തീ വയ്പ്പും നടക്കുന്ന സ്ഥലമായിരിക്കും.

ഒരു സമൂഹം പരിഷ്‌കൃതമാണോ അപരിഷ്‌കൃതമാണോ എന്ന് തീരുമാനിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാമത്തേത് സ്ത്രീ പുരുഷ സമത്വമാണ്. ചില രാജ്യങ്ങളിലിപ്പോള്‍ ഒന്‍പത് വയസായി ഒരു പെണ്‍കുട്ടിയെ വരെ കല്യാണം കഴിപ്പിച്ചു കൂടുതല്‍ കുട്ടികളെ ജനിപ്പിക്കുന്ന  അവസ്ഥയിലേക്ക് തള്ളിവിടുന്ന രീതിയുണ്ട്. അത് അപരിഷ്‌കൃതമാണ്. അവിടെ സ്ത്രീ പുരിഷ സമത്വമില്ല.

ഇറാനില്‍ അടുത്തകാലത്തായി സംഭവിച്ചുകൊണ്ടിരിക്കുന്നത് കാണുക. 1970 കളിലും അതിനു മുന്‍പുമൊക്കെ ഇറാനിലെ പെണ്‍കുട്ടികള്‍ വളരെ സന്തോഷത്തോടെ പഠിക്കാന്‍ പോകുന്ന ദൃശ്യങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അവരുടെ മുഖത്ത് ചിരിയും സന്തോഷവും കണുന്നെങ്കില്‍ അവരുടെ മുഖം മറച്ചില്ല എന്നതാണ് കാര്യം. കളര്‍ഫുള്‍ ഡ്രസൊക്കെ ഇട്ട് വളരെ ഹാപ്പിയായി അവര്‍ കോളജില്‍ പോകുന്നു, പഠിക്കുന്നു, ജോലി ചെയ്യുന്നു, വണ്ടി ഓടിക്കുന്നു.

പക്ഷെ ഇന്ന് ഇറാന്‍ അതുപോലെ പരിഷ്‌കൃതമാണോ? അതുപോലെ മറ്റു ചില രാജ്യങ്ങളിലും സ്ഥിതി മറ്റൊന്നല്ല. ഉഗാണ്ടയില്‍ ഇദി അമിന്‍ ഭരിച്ചിരുന്ന കാലത്ത് അദ്ദേഹം ചെയ്ത പ്രവര്‍ത്തികളുടെ ദൃശ്യങ്ങള്‍ കാണുമ്പോള്‍ ആ രാജ്യം ഒരു പരിഷ്‌കൃത സമൂഹമാണോ എന്ന് സംശയം തോന്നാം. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ചെയ്തുകൂട്ടുന്ന ചില കാര്യങ്ങള്‍ കാണുമ്പോള്‍ അതൊരു പരിഷ്‌കൃത സമൂഹമാണോ എന്ന് സംശയം തോന്നാം. അതുപോലെ അടുത്തകാലത്ത് ബംഗ്ലാദേശില്‍ മനുഷ്യരെയൊക്കെ കൊന്ന് കെട്ടിത്തൂക്കി നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ കാണുമ്പോഴും അതൊരു പരിഷ്‌കൃത സമൂഹം ആണോ എന്ന് സംശയം തോന്നാം.

ആന്റന്‍ ചെക്കോവ് എന്ന റഷ്യന്‍ വിശ്വവിക്യാത എഴുത്തുകാരന്‍ 1886 അദ്ദേഹത്തിന്റെ സഹോദരന് എഴുതിയ കത്തില്‍ ഒരു പരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണങ്ങളായി എട്ട് കാര്യങ്ങള്‍ പറയുന്നുണ്ട്. മറ്റുവ്യക്തികളെ വ്യക്തികളായി ബഹുമാനിക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. മറ്റുള്ളവരുടെ ജീവനയേയും സ്വത്തിനെയും ബഹുമാനിക്കുക, കടം വാങ്ങിയാല്‍ തിരികെ നല്‍കണം, എന്തെങ്കിലും നേട്ടത്തിനായി അഭിനയം പാടില്ല, സ്ഥാനമാനങ്ങള്‍ക്കോ പണത്തിനോ വേണ്ടി കള്ളം പറയുന്നതും വസ്തുതയ്ക്ക് നിരയ്ക്കാത്ത കാര്യങ്ങള്‍ പറയുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേരുന്നതല്ല. വീമ്പ് പറയുകയും ചെയ്യുകയും ചെയ്യാതിരിക്കുക, നീചപ്രവര്‍ത്തികള്‍ ചെയ്യാതിരിക്കുക എന്നതൊക്കെയാണ് അദ്ദേഹം കാണുന്ന പരിഷ്‌കൃത സമൂഹത്തിന്റെലക്ഷണങ്ങള്‍.


Share:

Search

Popular News
Top Trending

Leave a Comment