Views Articles

ഇസ്ലാമിക തീവ്രവാദം ദക്ഷിണാഫ്രിക്കയെ ഇല്ലാതാക്കുമോ: സര്‍ക്കാര്‍ നോക്കുകുത്തി; ആശങ്ക പ്രകടിപ്പിച്ച് ഇതര മത സംഘടനകള്‍

Axenews | ഇസ്ലാമിക തീവ്രവാദം ദക്ഷിണാഫ്രിക്കയെ ഇല്ലാതാക്കുമോ: സര്‍ക്കാര്‍ നോക്കുകുത്തി; ആശങ്ക പ്രകടിപ്പിച്ച് ഇതര മത സംഘടനകള്‍

by webdesk1 on | 23-08-2024 07:44:01

Share: Share on WhatsApp Visits: 22


 ഇസ്ലാമിക തീവ്രവാദം ദക്ഷിണാഫ്രിക്കയെ ഇല്ലാതാക്കുമോ: സര്‍ക്കാര്‍ നോക്കുകുത്തി; ആശങ്ക പ്രകടിപ്പിച്ച് ഇതര മത സംഘടനകള്‍


ദക്ഷണാഫ്രിക്കയുടെ ഇരുണ്ട പ്രദേശങ്ങളില്‍ തീവ്രവാദത്തിന്റെ അലയടികള്‍ ശക്തമാകുന്നു. മൊസാംബിക്കിലെയും നൈജീരിയയിലെയുമൊക്കെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി ബന്ധമുള്ള വ്യക്തികളുടെ സാന്നിധ്യം വര്‍ധിക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഗ്രാമമേഖലകളില്‍ അക്രമങ്ങളും വെടിവെയ്പ്പുകളും തീവെയ്പ്പുക്കളുമൊക്കെ ദിനംപ്രതി വര്‍ധിച്ചുവരുമ്പോള്‍ നിസംഗരായി നോക്കി നില്‍ക്കുകയാണ് ഭരണകൂടം. ഒരു പക്ഷെ അവര്‍ക്കത് അപ്രധാന സംഭവങ്ങളായാകാം. എന്നാല്‍ വര്‍ധിച്ചുവരുന്ന തീവ്രവാദ ആക്രമണങ്ങളില്‍ ഇരകളാകേണ്ടുവരുന്നവരുടെ അശങ്കകളും ആവലാതികളുമാണ് നഗരവീഥികളിലെങ്ങും.

തീവ്രവാദ സംഘങ്ങള്‍ ആഫ്രിക്കയിലുടനീളം വലിയ വിപത്താണ് സൃഷ്ടിക്കുന്നതെന്നാണ് ഇതര മത സംഘടനാ നേതാക്കള്‍ നിരന്തരമായി ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. അധികാരികള്‍ പുലര്‍ത്തുന്ന നിസംഗതയില്‍ ഇവര്‍ക്ക് കടുത്ത ആശങ്കയുണ്ട്. രാജ്യത്ത് വര്‍ധിച്ചുവരുന്ന സായുധ കവര്‍ച്ചകള്‍, തട്ടിക്കൊണ്ടുപോകല്‍, മറ്റ് ആക്രമണങ്ങള്‍ എന്നിവയ്ക്കു പിന്നിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ സാന്നിധ്യം അവഗണിക്കാന്‍ പാടില്ലാത്ത ആശങ്കയാണെന്ന് സതേണ്‍ ആഫ്രിക്കന്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് (എസ്എസിബിസി) അംഗങ്ങളുടെ പ്ലീനറി സെഷനില്‍വച്ച് ബിഷപ്പ് സിതെംബെലെ സിപുക ഉന്നയിച്ചത് ആഫ്രിക്കയുടെ അപകടകരമായ സ്ഥിതിയെ പ്രകടമാക്കുന്നതാണ്.

ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന തീവ്രവാദി ആക്രമണങ്ങളെക്കുറിച്ച് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍) നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മാലി, ബുര്‍ക്കിനാ ഫാസോ, നൈജര്‍, ചാഡ്, കാമറൂണ്‍, നൈജീരിയ തുടങ്ങിയ വടക്ക്-പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രമായിരുന്നു ഇസ്ലാമിക തീവ്രവാദം വ്യാപിച്ചിരുന്നത്. എന്നാല്‍ ആഫ്രിക്കയിലെ മറ്റ് രാജ്യങ്ങളിലേക്ക് കൂടി തീവ്രവാദി ആക്രമണങ്ങള്‍ വ്യാപിക്കുന്നത് തുടരുകയാണെന്നും 2022 നവംബര്‍ മുതല്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ബെനിന്‍ വരെ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും എസിഎന്‍ വെളിപ്പെടുത്തുന്നു.


Share:

Search

Popular News
Top Trending

Leave a Comment