Sports Football

സന്തോഷ് ട്രോഫി കിരീടം ബംഗാളിന്: വിജയം ഇഞ്ചുറി ടൈമിലെ ഏകപക്ഷീയ ഗോളില്‍; കേരളത്തിന് തിരിച്ചടിയായത് ലക്ഷ്യബോധമില്ലാത്ത നീക്കങ്ങള്‍

Axenews | സന്തോഷ് ട്രോഫി കിരീടം ബംഗാളിന്: വിജയം ഇഞ്ചുറി ടൈമിലെ ഏകപക്ഷീയ ഗോളില്‍; കേരളത്തിന് തിരിച്ചടിയായത് ലക്ഷ്യബോധമില്ലാത്ത നീക്കങ്ങള്‍

by webdesk1 on | 31-12-2024 09:19:30 Last Updated by webdesk1

Share: Share on WhatsApp Visits: 56


സന്തോഷ് ട്രോഫി കിരീടം ബംഗാളിന്: വിജയം ഇഞ്ചുറി ടൈമിലെ ഏകപക്ഷീയ ഗോളില്‍; കേരളത്തിന് തിരിച്ചടിയായത് ലക്ഷ്യബോധമില്ലാത്ത നീക്കങ്ങള്‍



ഹൈദരാബാദ്: ഇഞ്ചുറി ടൈമില്‍ കേരളത്തിന് ഓര്‍ക്കാനാഗ്രിക്കാത്ത പരിക്ക് നല്‍കി ബംഗാള്‍. സന്തോഷ് ട്രോഫി ഫൈനല്‍ മത്സരത്തില്‍ ഏകപക്ഷീയമായ ഒറ്റ ഗോളിന് ബംഗാള്‍ കിരീടം ചൂടി. ഗോള്‍ രഹിതമായ 90 മിനിറ്റിനു ശേഷം ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ റോബി ഹന്‍സ്ദ നേടിയ ഗോളിലാണ് ബംഗാള്‍ കേരളത്തില്‍നിന്ന് ജയം പിടിച്ചുവാങ്ങിയത്. ബംഗാളിന്റെ 33-ാം സന്തോഷ് ട്രോഫി കിരീട നേട്ടമാണിത്.

ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ ബംഗാളിന്റെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. ആറാം മിനിറ്റിലാണ് കേരളത്തിന്റെ ആദ്യ നീക്കമെത്തിയത്. പന്തുമായി കുതിച്ച നസീബിന്റെ മുന്നേറ്റം ബംഗാള്‍ പ്രതിരോധം തടഞ്ഞു. 11-ാം മിനിറ്റില്‍ കേരളത്തിന് അവസരമെത്തി. നിജോ ഗില്‍ബര്‍ട്ട് നല്‍കിയ ക്രോസില്‍ അജസലിന്റെ ഹെഡര്‍ ബാറിന് മുകളിലൂടെ പറന്നു.

30-ാം മിനിറ്റില്‍ ബംഗാളിന്റെ കോര്‍ണര്‍ കിക്ക് കേരളത്തിന്റെ ഗോള്‍കീപ്പര്‍ രക്ഷിച്ചു. 40-ാം മിനിറ്റില്‍ കേരളത്തിന് ഫ്രീകിക്ക് ലഭിച്ചു. മുഹമ്മദ് മുഷ്‌റഫ് എടുത്ത ഫ്രീകിക്ക് റീബൗണ്ടായി വീണ്ടും കാലിലെത്തയെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല. ഇതോടെ ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

രണ്ടാം പകുതിയിലും നിരവധി ആക്രമണങ്ങള്‍ കണ്ടു. 58-ാം മിനിറ്റില്‍ ബംഗാളിന്റെ ഫ്രീകിക്ക് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. 62-ാം മിനിറ്റില്‍ ബോക്സിന് തൊട്ടുപുറത്ത് നിന്ന് ബംഗാളിന് വീണ്ടും ഫ്രീകിക്ക് ലഭിച്ചു. പക്ഷേ അതും ലക്ഷ്യം കണ്ടില്ല. 83-ാം മിനിറ്റില്‍ ബംഗാളിന് അനുകൂലകമായ കോര്‍ണര്‍ കിക്ക് കൂട്ടപ്പൊരിച്ചിലുകള്‍ക്കൊടുവില്‍ പുറത്തുപോയി.

നിശ്ചിത സമയത്തിനുശേഷം ആറ് മിനിറ്റ് ഇഞ്ചുറി ടൈം അനുവദിച്ചു. അവിടെ ബംഗാളിന്റെ നിര്‍ണായകമായ വിജയഗോളിനുള്ള സമയമായിരുന്നു. 94-ാം മിനിറ്റില്‍ അനായാസമായി റോബി പന്ത് വലയിലെത്തിച്ചു. തൊട്ടുപിന്നാലെ കേരളത്തിനൊരു ഫ്രീകിക്ക് ലഭിച്ചു. കേരളത്തിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും പന്ത് ഗോള്‍ബാറും കടന്ന് പുറത്തേക്ക്. ഒടുവില്‍ വിജയം ബംഗാള്‍ നേടി.


Share:

Search

Recent News
Popular News
Top Trending


Leave a Comment