by webdesk3 on | 22-04-2025 03:08:59 Last Updated by webdesk2
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച നടക്കുമെന്ന് വത്തിക്കാന്‍. വത്തിക്കാനില്‍ ചേര്‍ന്ന് കര്‍ദിനാള്‍ മാരുടെ നിര്‍ണായക യോഗത്തിന് ശേഷമാണ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന തീയതി പുറത്തുവിട്ടിരിക്കുന്നത്.
റോമിലെ സെന്റ്‌മേരി മേജര്‍ ബസിലിക്കയില്‍ ആയിരിക്കും സംസ്‌കാരം നടക്കുക നാളെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനം നടക്കും എന്നും വത്തിക്കാന്‍ അറിയിക്കുന്നു.
കര്‍ദിനാള്‍ കെവിന്‍ ഫെരല്‍ ആയിരിക്കും പോപ്പിന്റെ സംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുക. മാര്‍പാപ്പ വിട പറഞ്ഞതിന്റെ ദുഃഖസൂചകമായി വത്തിക്കാന്‍ 9 ദിവസത്തേക്ക് ദുഃഖാചരണത്തിലാണ്.
മാര്‍പാപ്പയുടെ മരണവാര്‍ത്തയറിഞ്ഞ് ആയിരക്കണക്കിന് വിശ്വാസികളാണ് ഇപ്പോഴും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നത് ഇന്നലെ സെന്റ് പീറ്റേഴ്‌സ് സ്്ക്വയറില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനയില്‍ നിരവധി വിശ്വാസികളാണ് പങ്കെടുത്തത്.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഗ്രഹപ്രകാരമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. കല്ലറ അലങ്കരിക്കരുതെന്ന് അദ്ദേഹം പ്രത്യേകം അറിയിച്ചിട്ടുണ്ട്. കൂടാതെ കല്ലറക്ക് പുറത്ത് ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്ന് മാത്രമേ ആലേഘനനം ചെയ്യാവൂ എന്നും പോപ്പ് തന്റെ മരണപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ആയിരിക്കും സംസ്‌കാരങ്ങള്‍ പൂര്‍ണ്ണമായും നടക്കുക