by webdesk3 on | 22-04-2025 03:35:34 Last Updated by webdesk2
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിവുകളെ പ്രശംസിച്ച് അമേരിക്കന്‍ വൈസ് പ്രസിഡണ്ട് ജെഡി വാന്‍സ്. പ്രധാനമന്ത്രി മികച്ച നേതാവാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെത്തിയപ്പോള്‍ തനിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യയുടെ ആതിഥ്യ മര്യാദയ്ക്കും ഊഷ്മളമായ സ്വീകരണത്തിനും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ പുരോഗതിയെ രണ്ടുപേരും സ്വാഗതം ചെയ്തു. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വാന്‍സും കുടുംബവും ജയ്പൂരിലേക്ക് തിരിച്ചിരിക്കുകയാണ്.
ജെഡി വന്‍സുമായുള്ള കൂടിക്കാഴ്ചയില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിലുള്ള ആശംസയും പ്രധാനമന്ത്രി കൈമാറിയിട്ടുണ്ട്. കൂടാതെ ഊര്‍ജ്ജം, പ്രതിരോധം, തന്ത്രപരമായ സാങ്കേതികവിദ്യകള്‍ എന്നിവയിലുള്ള സഹകരണം തുടരാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ തീരുമാനമായി.
തന്റെ വസതിയില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റിനും കുടുംബത്തിനും നല്ല രീതിയിലുള്ള സ്വീകരണമായിരുന്നു പ്രധാനമന്ത്രി ഒരുക്കിയത്. ഇതിന്റെ ചിത്രങ്ങളെല്ലാം പ്രധാനമന്ത്രി തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു. വാന്‍സിന്റെ കുട്ടികളെ ഓമനിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടക്കം ഇതിനകം പുറത്തുവന്നിട്ടുണ്ട്